| Wednesday, 9th December 2020, 2:09 pm

നമ്പര്‍ 369 തന്നെ; പുതിയ കാരവാന്‍ സ്വന്തമാക്കി മമ്മൂട്ടി; ചിത്രങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മമ്മൂട്ടിയുടെ വാഹനങ്ങളോടുള്ള പ്രിയം ഏറെ പ്രസിദ്ധമാണ്. നിരവധി വാഹനങ്ങള്‍ സ്വന്തമായിട്ടുള്ള മമ്മൂട്ടിയുടെ വാഹനങ്ങളുടെ നമ്പര്‍ എല്ലാം തന്നെ 369 എന്നവസാനിക്കുന്നതാണ്.

മമ്മൂക്കയുടെ വാഹന കളക്ഷനിലേക്ക് പുതിയ ഒരു വാഹനം കൂടി എത്തിയിരിക്കുകയാണ് ഇപ്പോള്‍. പുതുതായി ഒരു കാരവാനാണ് മമ്മൂട്ടി സ്വന്തമാക്കിയിരിക്കുന്നത്.

യാത്രയ്ക്ക് കൂടി അനുയോജ്യമായ തരത്തില്‍ ആണ് പുതിയ കാരവാന്‍ ഒരുക്കിയിരിക്കുന്നത്. പുതിയ വണ്ടിയുടെയും നമ്പര്‍ 369 തന്നെയാണ്. KL 07 CU 369 എന്നതാണ് കാരവാനിന്റെ നമ്പര്‍.

ബെഡ്റൂം അടക്കമുള്ള സൗകര്യങ്ങളും കാരവാനിലുണ്ട്. വോള്‍വോ ബസ്സിലാണ് പുതിയ കാരവാന്‍ പണി കഴിപ്പിച്ചിരിക്കുന്നത്. ഓജസ് ഓട്ടോമൊബൈല്‍സ് ആണ് വണ്ടി തയ്യാറാക്കിയത്.

കടും നീലയും വെള്ളയുമാണ് കാരവാന് നല്‍കിയിരിക്കുന്ന നിറം. കാരവാന്റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം വൈറല്‍ ആണ്. നേരത്തെ 275 ദിവസങ്ങള്‍ക്ക് ശേഷം വീടിന് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വണ്‍, പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നവാഗതനായ ജോഫിന്‍ ടി. ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മഞ്ജു വാര്യര്‍ മമ്മൂട്ടിയോടൊപ്പം ആദ്യമായി നായികയായി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്.

ഒപ്പം ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ (കരിക്ക് ഫെയിം) തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും , ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Mammootty owns new caravan; Number 369 itself; Viral Pictures

Latest Stories

We use cookies to give you the best possible experience. Learn more