| Sunday, 13th December 2020, 6:54 pm

9 മാസങ്ങള്‍ക്ക് ശേഷം വീണ്ടും സ്‌ക്രീനില്‍; ലോക്ക്ഡൗണിന് ശേഷം മമ്മൂട്ടി അഭിനയിച്ച പരസ്യം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ഒടുവില്‍ സ്‌ക്രീനില്‍ വീണ്ടും അഭിനയിച്ച് മമ്മൂട്ടി. രാജ്യത്ത് കൊവിഡ് ഭീഷണി ഉയര്‍ന്നതോടെ 9 മാസങ്ങളായി അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്ന മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത് ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ ആയിരുന്നു.

മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാമിനായി വിദ്യാര്‍ത്ഥികളെ ഒരുക്കുന്ന മലയാളത്തിലെ ആദ്യത്തെ എജ്യുക്കേഷണല്‍ ആപ്പായ സൈലത്തിന്റെ പരസ്യത്തിലാണ് മമ്മൂട്ടി അഭിനയിച്ചത്.

സൈലത്തിന്റെ ബ്രാന്റ് അംബാസിഡര്‍ കൂടിയാണ് മമ്മൂട്ടി. ഡോ. അനന്തു എസ് കുമാര്‍, ലിജേഷ് കുമാര്‍, പ്രവീണ്‍, വിനേഷ്, ഷവാദ് തുടങ്ങിയവാരാണ് സൈലത്തിന് പുറകില്‍.

നേരത്തെ 275 ദിവസങ്ങള്‍ക്ക് ശേഷം വീടിന് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സൈലത്തിന്റെ പരസ്യത്തില്‍ മമ്മൂട്ടി അഭിനയിച്ചത്.

വണ്‍, പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നവാഗതനായ ജോഫിന്‍ ടി. ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മഞ്ജു വാര്യര്‍ മമ്മൂട്ടിയോടൊപ്പം ആദ്യമായി നായികയായി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. നിഖില വിമലും, സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്.

ഒപ്പം ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ (കരിക്ക് ഫെയിം) തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും, ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Mammootty On screen again after 9 months; Mammootty starrer ad out

Latest Stories

We use cookies to give you the best possible experience. Learn more