| Wednesday, 16th December 2020, 11:29 pm

അവധിയെടുക്കുന്ന ദൈവം; സിജു വില്‍സന്റെ 'ഇന്നുമുതല്‍' ടീസര്‍ ; പുറത്തുവിട്ടത് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ചേര്‍ന്ന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്‍ സിജു വില്‍സനെ നായകനാക്കി രജീഷ് മിഥില തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഇന്നു മുതല്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരാണ് ടീസര്‍ പുറത്തുവിട്ടത്.

‘ഇന്‍സ്പെയര്‍ഡ് ബൈ ട്രൂ ലൈസ്’ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുന്നത്. സ്മൃതി സുഗതന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസ് എന്ന ബാനറില്‍ രജീഷ് മിഥില, സംഗീത സംവിധായകന്‍ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വിമല്‍ കുമാര്‍ കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു. ഇന്ദ്രന്‍സ്, സൂരജ് പോപ്സ്, ഉദയ് ചന്ദ്ര, നവാസ് വള്ളിക്കുന്ന്, ഗോകുലന്‍, ദിലീപ് ലോഖറെ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മെജോ ജോസഫ് സംഗീതവും, എല്‍ദോ ഐസക്ക് ഛായാഗ്രഹണവും, എഡിറ്റിംഗ് ജംസീല്‍ ഇബ്രാഹിമും നിര്‍വ്വഹിക്കുന്നു. ആന്‍ സരിക-വസ്ത്രാലങ്കാരം, മേക്കപ്പ്-സിനൂപ് രാജ്, സുനില്‍ ജോസ്-പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഷംജിത് രവി-പ്രൊഡക്ഷന്‍ ഡിസൈനര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫി-ശ്രീജിത്ത് ചെട്ടിപ്പടി.

Content Highlights: Actor Mammootty, Mohanlal and Suresh Gopi release teaser for Siju Wilson Movie ‘Innu Muthal’

We use cookies to give you the best possible experience. Learn more