| Thursday, 3rd June 2021, 10:59 am

ലക്ഷദ്വീപുകാരോട് മമ്മൂട്ടിക്കുള്ള സ്‌നേഹം വെളിവാക്കുന്നതായിരുന്നു അദ്ദേഹത്തിന്റ ആ ഇടപെടല്‍; താരത്തിന്റെ പി.ആര്‍.ഒയുടെ കുറിപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ മലയാളത്തിലെ സിനിമാതാരങ്ങളായ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചപ്പോഴും വിഷയത്തില്‍ നടന്‍ മമ്മൂട്ടി ഇടപെടുന്നില്ലെന്നും അഭിപ്രായം പറയുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ലക്ഷദ്വീപുകാര്‍ക്ക് വേണ്ടി ഇടപെടുന്ന മമ്മൂട്ടിയെ കുറിച്ചുള്ള കുറിപ്പ് പങ്കുവെക്കുകയാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷനുമായ റോബര്‍ട്ട് ജിന്‍സ്.

ലക്ഷദ്വീപില്‍ ആദ്യമായി ഒരു മെഡിക്കല്‍ സംഘത്തെ അയച്ചത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന് റോബര്‍ട്ട് പറയുന്നു. കാഴ്ച്ച 2006/07 എന്ന പദ്ധതിയുടെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നുമായി ചേര്‍ന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സൗജന്യ നേത്ര ചികിത്സ പദ്ധതിയുടെ ഭാഗമായാണ് മമ്മൂട്ടി ഒരു മെഡിക്കല്‍ ടീമിനെ ദ്വീപിലേക്ക് അയച്ചത്.

കാഴ്ച്ച പദ്ധതി കേരളത്തില്‍ വിഭാവനം ചെയ്തിരുന്നതാണെങ്കിലും മമ്മൂക്കയുടെ പ്രത്യേക താല്പര്യം മുന്‍ നിര്‍ത്തിയാണ് പദ്ധതി അങ്ങോട്ടും വ്യാപിപ്പിച്ചതെന്ന് റോബര്‍ട്ട് പറയുന്നു.

അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍ എത്ര ശരിയായിരുന്നു എന്ന് അവിടെ എത്തിയപ്പോള്‍ ആണ് ഞങ്ങള്‍ക്ക് ശരിക്കും മനസ്സിലായത്. നാളതുവരെ അങ്ങനെ ഒരു മെഡിക്കല്‍ സംഘം അതിനു മുന്‍പ് അവിടെ എത്തിയിട്ടില്ലായിരുന്നു. ആ പതിനഞ്ചു അംഗ സംഘം ഒരാഴ്ച അവിടെ ചെലവഴിച്ച് എല്ലാ ദ്വീപുകളിലും കയറി ഇറങ്ങി നൂറു കണക്കിന് ആളുകളെ പരിശോധിച്ചു, മൂന്നൂറോളം പേരെ അവിടെ തന്നെ ശസ്ത്രക്രിയക്ക് വിധേയരാക്കി കാഴ്ചയുടെ ലോകത്തേക്ക് അന്ന് തന്നെ മടക്കി കൊണ്ടുവന്നു.

ക്യാമ്പുകളുടെ ഓരോ ദിവസവും അദ്ദേഹം നേരിട്ട് വിളിച്ചു അവിടുത്തെ പുരോഗതി വിലയിരുത്തിയിരുന്നു എന്നത് തന്നെ ആയിരുന്നു ആ മെഡിക്കല്‍ സംഘത്തിന്റെ ഏറ്റവും വലിയ ആവേശം. ഈ ക്യാമ്പാകട്ടെ അന്നത്തെ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററേയും മെഡിക്കല്‍ ഡയരക്ട്ടറെയും ( ഡോ ഹംസക്കോയ ) മമ്മൂക്ക നേരിട്ട് വിളിച്ചു ഓര്‍ഗനൈസ് ചെയ്യുകയായിരുന്നു. പിന്നീട് അര ഡസനോളം തവണകളിലായി വിവിധ മെഡിക്കല്‍ സംഘത്തെ അദ്ദേഹം അയച്ചു എന്നത് ആ മനുഷ്യന് അവരോടുള്ള സ്‌നേഹം വെളിവാക്കി കാണിച്ചു തരുകയായിരുന്നു.

കാന്‍സര്‍ ചികിത്സക്കും ബോധവല്‍ക്കരണത്തിനുമായി ഒരു പെര്‍മെനന്റ് ടെലി മെഡിസിന്‍ സിസ്റ്റം അവിടെ സ്ഥാപിക്കാന്‍ മമ്മൂക്ക കെയര്‍ ആന്‍ഡ് ഷെയറിന് നിര്‍ദേശം കൊടുത്തിട്ട് സത്യത്തില്‍ ഒന്നര വര്‍ഷമായി. കൊവിഡ് ആണ് ഇടക്ക് വില്ലനായത്.

ഈ പതിനഞ്ചാം വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ആ നിര്‍ദ്ദേശവും നടപ്പില്‍ വരുത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. കെയര്‍ ആന്‍ഡ് ഷെയര്‍ ഏതു പദ്ധതി ആരംഭിക്കുമ്പോഴും ദ്വീപ് നിവാസികള്‍ക്കും ഗുണഫലം ഉറപ്പ് വരുത്താറുള്ളതാണ്. ഈ ടെലിമെഡിസിന്‍ ആകട്ടെ അവര്‍ക്ക് വേണ്ടി മാത്രം ആണ് വിഭാവനം ചെയ്യുന്നത്, കാരണം അവര്‍ക്ക് കേരളത്തില്‍ വന്നു പോകാനുള്ള ബുദ്ധിമുട്ട് തന്നെ. എറണാകുളത്തെ ഏറ്റവും പ്രമുഖരായ ആശുപത്രി അധികൃതര്‍ അതിനുള്ള രൂപരേഖ അദ്ദേഹത്തിന് കൈ മാറാനുള്ള ഒരുക്കത്തിലുമാണ്, റോബര്‍ട്ട് പറഞ്ഞു.

റോബോര്‍ട്ടിന്റെ വാക്കുകള്‍:

ഇന്നത്തെ ദിവസത്തിനു ഒരു വലിയ പ്രത്യേകത ഉണ്ട്. ഇന്നേക്ക് കൃത്യം പതിനഞ്ചു വര്‍ഷം മുന്‍പ് ആണ് മമ്മൂക്ക ഒരു മെഡിക്കല്‍ സംഘത്തെ ആദ്യമായി ലക്ഷദ്വീപില്‍ അയക്കുന്നത്. കാഴ്ച്ച 2006/07 എന്ന പദ്ധതിയുടെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നുമായി ചേര്‍ന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സൗജന്യ നേത്ര ചികത്സ പദ്ധതിയുടെ ഭാഗമായാണ് ആ സംഘം ലക്ഷദ്വീപിലേക്ക് യാത്ര തിരിച്ചത്. കാഴ്ച്ച പദ്ധതി കേരളത്തില്‍ വിഭാവനം ചെയ്തിരുന്നതാണെങ്കിലും മമ്മൂക്കയുടെ പ്രത്യേക താല്പര്യം മുന്‍ നിര്‍ത്തിയാണ് പദ്ധതി അങ്ങോട്ടും വ്യാപിപ്പിച്ചത്.

അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍ എത്ര ശരിയായിരുന്നു എന്ന് അവിടെ എത്തിയപ്പോള്‍ ആണ് ഞങ്ങള്‍ക്ക് ശരിക്കും മനസ്സിലായത്. നാളതുവരെ അങ്ങനെ ഒരു മെഡിക്കല്‍ സംഘം അതിനു മുന്‍പ് അവിടെ എത്തിയിട്ടില്ലായിരുന്നു. ആ പതിനഞ്ചു അംഗ സംഘം ഒരാഴ്ച അവിടെ ചെലവഴിച്ച് എല്ലാ ദ്വീപുകളിലും കയറി ഇറങ്ങി നൂറു കണക്കിന് ആളുകളെ പരിശോധിച്ചു, മൂന്നൂറോളം പേരെ അവിടെ തന്നെ ശസ്ത്രക്രിയക്ക് വിധേയരാക്കി കാഴ്ചയുടെ ലോകത്തേക്ക് അന്ന് തന്നെ മടക്കി കൊണ്ടുവന്നു.

ക്യാമ്പുകളുടെ ഓരോ ദിവസവും അദ്ദേഹം നേരിട്ട് വിളിച്ചു അവിടുത്തെ പുരോഗതി വിലയിരുത്തിയിരുന്നു എന്നത് തന്നെ ആയിരുന്നു ആ മെഡിക്കല്‍ സംഘത്തിന്റെ ഏറ്റവും വലിയ ആവേശം. ഈ ക്യാമ്പാകട്ടെ അന്നത്തെ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററേയും മെഡിക്കല്‍ ഡയരക്ട്ടറെയും ( ഡോ ഹംസക്കോയ ) മമ്മൂക്ക നേരിട്ട് വിളിച്ചു ഓര്‍ഗനൈസ് ചെയ്യുകയായിരുന്നു. പിന്നീട് അര ഡസനോളം തവണകളിലായി വിവിധ മെഡിക്കല്‍ സംഘത്തെ അദ്ദേഹം അയച്ചു എന്നത് ആ മനുഷ്യന് അവരോടുള്ള സ്‌നേഹം വെളിവാക്കി കാണിച്ചു തരുകയായിരുന്നു.

ദ്വീപില്‍ ക്യാമ്പില്‍ ടെലി മെഡിസിന്‍ പരിചയപെടുത്താനും അന്ന് അദ്ദേഹത്തിന്റെ സംഘത്തിന് കഴിഞ്ഞു. പിന്നീട് അമൃത ഉള്‍പ്പെടെ നിരവധി ഗ്രൂപ്പുകള്‍ അവിടെ എത്തി. ഒരുപാട് സിനിമകള്‍ ഷൂട്ട് ചെയ്തു. ദ്വീപിനെ കൂടുതല്‍ ആളുകള്‍ അറിഞ്ഞു. സന്തോഷം. ഈ പദ്ധതികളുടെ വിജയത്തിന് അദ്ദേഹത്തിന് ഒപ്പം നിന്ന അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി മാനേജ്മെന്റ്, ഡോ ടോണി ഫെര്‍ണണ്ടസ്, ഡോ തോമസ് ചെറിയാന്‍, ഡോ രാധ രമണന്‍,അസിസ്റ്റന്റ് അഡ്മിനിസ്ട്രറ്റര്‍ മേരി സെബാസ്റ്റ്യന്‍, നൂറുദ്ധീന്‍ എം എം, ജിബിന്‍ പൗലോസ്, മമ്മൂക്കയുടെ മാനേജര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, മമ്മൂട്ടി ടൈംസ് റഫീഖ്( Little Flower Hospital Angamaly Noorudheenmm Melethadammoideen Jibin Paulose George Usha Radha Ramanan mari Sebastian Rafeeq Hadiq )എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നു.

കാന്‍സര്‍ ചികിത്സക്കും ബോധവല്‍ക്കരണത്തിനുമായി ഒരു പെര്‍മെനന്റ് ടെലി മെഡിസിന്‍ സിസ്റ്റം അവിടെ സ്ഥാപിക്കാന്‍ മമ്മൂക്ക കെയര്‍ ആന്‍ഡ് ഷെയറിന് നിര്‍ദേശം കൊടുത്തിട്ട് സത്യത്തില്‍ ഒന്നര വര്‍ഷമായി. കൊവിഡ് ആണ് ഇടക്ക് വില്ലനായത്. ഈ പതിനഞ്ചാം വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ആ നിര്‍ദ്ദേശവും നടപ്പില്‍ വരുത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. കെയര്‍ ആന്‍ഡ് ഷെയര്‍ ഏതു പദ്ധതി ആരംഭിക്കുമ്പോഴും ദ്വീപ് നിവാസികള്‍ക്കും ഗുണഫലം ഉറപ്പ് വരുത്താറുള്ളതാണ്. ഈ ടെലിമെഡിസിന്‍ ആകട്ടെ അവര്‍ക്ക് വേണ്ടി മാത്രം ആണ് വിഭാവനം ചെയ്യുന്നത്, കാരണം അവര്‍ക്ക് കേരളത്തില്‍ വന്നു പോകാനുള്ള ബുദ്ധിമുട്ട് തന്നെ. എറണാകുളത്തെ ഏറ്റവും പ്രമുഖരായ ആശുപത്രി അധികൃതര്‍ അതിനുള്ള രൂപരേഖ അദ്ദേഹത്തിന് കൈ മാറാനുള്ള ഒരുക്കത്തിലുമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Mammootty Lakshadweep Viral Post

We use cookies to give you the best possible experience. Learn more