നന്‍പകലില്‍ എനിക്ക് രണ്ടുഭാര്യമാരുണ്ട്, ആരും കേസൊന്നും കൊടുക്കല്ലേ: മമ്മൂട്ടി
Entertainment news
നന്‍പകലില്‍ എനിക്ക് രണ്ടുഭാര്യമാരുണ്ട്, ആരും കേസൊന്നും കൊടുക്കല്ലേ: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th January 2023, 5:47 pm

നന്‍പകല്‍ നേരത്ത് മയക്കം എന്ന പുതിയ ചിത്രത്തില്‍ തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് മമ്മൂട്ടി. ആരും കേസൊന്നും കൊടുക്കരുത് സിനിമയിലാണെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു.

രമ്യ പാണ്ഡ്യനും രമ്യ സുധിയുമാണ് ചിത്രത്തിലെ നായികമാരെന്നും ഒരാള്‍ ഭയങ്കര ഡാന്‍സറാണെന്നും മമ്മൂട്ടി പറഞ്ഞു. ഷൂട്ടിങ്ങ് സമയത്ത് ഇവര്‍ക്ക് പേടിച്ച് പനി വരാറുണ്ടെന്നും അഭിനയം വല്ലാത്തൊരു അധ്വാനമാണെന്ന് തനിക്കപ്പോഴാണ് മനസിലായതെന്നും മമ്മൂട്ടി പറഞ്ഞു. നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പ്രസ്മീറ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഈ പടത്തില്‍ എനിക്ക് രണ്ട് നായികമാരാണ്. രണ്ട് പേരും എന്റെ ഭാര്യമാരായിട്ടാണ് അഭിനയിക്കുന്നത്. ആരും കേസൊന്നും കൊടുക്കാന്‍ പോവരുത്, സിനിമയിലാണ്. ഒന്ന് തമിഴ് ഭാര്യ, ഒന്ന് മലയാളം ഭാര്യ.

 

ഒരു നായിക ഭയങ്കര ഡാന്‍സറാണ്. ഷൂട്ടിങ്ങ് സമയത്ത് പനിയൊക്കെ വരും. സത്യത്തില്‍ പേടിച്ച് പനിക്കുന്നതാണ്. അവിടുത്തെ കാലവസ്ഥ വളരെ മോശമായിരുന്നു. ചൂട് കൂടുതലായിരുന്നു. ഇദ്ദേഹത്തിന് പനി എപ്പോള്‍ വരുമെന്നോര്‍ത്ത് ഭയന്നാണ് ഞങ്ങള്‍ ഷൂട്ടിങ്ങ് മുന്നോട്ട് കൊണ്ട് പോയി കൊണ്ടിരുന്നത്.

പനി വന്നാല്‍ വേറെ ചില കുഴപ്പങ്ങള്‍ കൂടി ഉണ്ടായിരുന്നു. അഭിനയിച്ച് വന്നാല്‍ പിന്നെ കുറച്ച് നേരത്തേക്ക് തളര്‍ന്ന് ക്ഷീണിച്ചൊക്കെ ഇരിക്കും. അഭിനയം വല്ലാത്തൊരു അധ്വാനമാണെന്ന് എനിക്കപ്പോഴാണ് മനസിലായത്. അത്രത്തോളം കഥാപാത്രങ്ങളുമായി അവര്‍ അടുത്തിടപഴകിയിരുന്നു.

സിനിമയിലെ രണ്ട് നായികമാരുടെ പേരും രമ്യ എന്നാണ്. ഒരാള്‍ രമ്യ പാണ്ഡ്യനും മറ്റെയാള്‍ രമ്യ സുധിയും. ഒരേ പേരില്‍ രണ്ട് പേരെ ഞങ്ങളങ്ങ് സംഘടിപ്പിച്ചു. രമ്യ പാണ്ഡ്യന്‍, അരുണ്‍ പാണ്ഡ്യന്‍ എന്ന നടന്റെ അനിയന്റെ മകളാണ്. സിനിമയുമായി കുറച്ചൂടി അടുത്ത് നില്‍ക്കുന്ന ആളാണ്. ഇപ്പോള്‍ സ്ഥിരമായി അഭിനയിക്കുന്നുണ്ട്,” മമ്മൂട്ടി പറഞ്ഞു.

content highlight: actor mammootty about nanpakal nerath mayakkam movie actress