മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് തിയേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ ഓരോ കഥാപാത്രങ്ങള്‍ ചെയ്തവരും അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
മമ്മൂട്ടിയുടെ കരിയറിലെ മികച്ച ഒരു കഥാപാത്രം തന്നെയാണ് റോഷാക്കിലെ ലൂക്ക് ആന്റണി. റോഷാക്കിലേക്ക് തന്നെ ആകര്‍ഷിച്ച ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്.
‘റോഷാക്കില്‍ എന്നെ എക്‌സൈറ്റ് ചെയ്യിച്ചത് കഥയും കഥ പറയുന്ന രീതിയും പിന്നെ കഥാപാത്രവുമാണ്. ഭാവവും രൂപവുമൊക്കെ പിന്നീട് ഉണ്ടാക്കിയതാണ്.
ഇതിലുള്ള കോസ്റ്റിയൂസ് വരെ അവര്‍ നേരത്തെ അവര്‍ തീരുമാനിച്ചതാണ്. കോസ്റ്റിയൂംസ് എല്ലാം സീസണ്‍ഡാണ്. എല്ലാം പുതിയ ഉടുപ്പുകളാണ്. പക്ഷേ പഴക്കിയാണ് നമ്മള്‍ സിനിമയില്‍ ഉപയോഗിച്ചത്. പൊട്ടിയതും ചതഞ്ഞതും തേഞ്ഞതും കളര്‍ പോയതുമൊക്കെയാണ്.
സാധാരണ നമ്മള്‍ സിനിമയില്‍ ഒരു മുണ്ട് മടക്കിക്കുത്തുമ്പോള്‍ ഫ്രില്‍ പോലെ നില്‍ക്കും. എന്നാല്‍ ഇതില്‍ അങ്ങനെയല്ല. അത്രത്തോളം സീരിയസ് ആയി ആലോചിച്ചാണ് ചെയ്തത്. സിനിമയില്‍ എല്ലാവര്‍ക്കും ഡാര്‍ക്ക് മേക്കപ്പാണ്. പിന്നെ എഡിറ്റിങ്ങില്‍ ലീനിയര്‍ നോണ്‍ ലീനിയര്‍ ഫോര്‍മാറ്റൊക്കെ പിടിച്ചിട്ടുണ്ട്.
റോഷാക്കിനെ സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന് വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ റിവഞ്ച് കഥയെന്ന് പറയാം. ഈ സിനിമ സാധാരണ കഥ പറയുന്ന രീതിയല്ല. മാറി സഞ്ചരിക്കുന്ന അവതരണ രീതിയാണ്. അത് തന്നെയാണ് പ്രേക്ഷകര്‍ക്കും ആകര്‍ഷകമാകാന്‍ സാധ്യതയുള്ളത്.
അതുപോലെ ഫോട്ടോഗ്രാഫി, മ്യൂസിക്, എഡിറ്റിങ്, സൗണ്ടിങ് അതൊക്കെ ഭയങ്കരമായി വ്യത്യസ്തമായ രീതിയിലാണ് ചെയ്തത്. പിന്നെ ലൊക്കേഷന്‍, ക്യാരക്ടേഴ്‌സ്, പിന്നെ കഥാപാത്രങ്ങള്‍ എല്ലാവര്‍ക്കും പിന്നിലും ഒരു ദുരൂഹതയുണ്ട്.
സസ്‌പെന്‍സൊന്നും അല്ല ചിത്രം. ഇയാള്‍ എന്തിനാണ് ഇങ്ങനെ ചെയ്തത് ആര്‍ക്ക് വേണ്ടിയാണ്, എന്താണ് അയാളുടെ ലക്ഷ്യം ഇത്തരം കുറേ ചോദ്യങ്ങള്‍ പ്രേക്ഷകനില്‍ വരും. ഇതിന്റെയൊക്കെ ഉത്തരം പിന്നീട് മനസിലാകും.
പിന്നെ മറ്റൊരു കാര്യം റോഷാക്കില്‍ ഒരാള്‍ക്കും ചിരിക്കാനുള്ള അവസരമില്ല എന്നതാണ്. പ്ലസന്റ് മൊമന്റ് ഇല്ല എന്നതാണ് അതിന്റെ കാരണം. സര്‍ക്കാസ്റ്റിക് സ്‌മൈല്‍ ആണ് ഉള്ളത്, മമ്മൂട്ടി പറഞ്ഞു.
Content Highlight: Actor Mammootty About Most Excited Elements on Rorschach