മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് ക്രിസ്റ്റഫര്‍. ചിത്രത്തില്‍ പൊലീസ് ഓഫിസറായിട്ടാണ് മമ്മൂട്ടിയെത്തുന്നത്. താന്‍ ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
താന്‍ കുറേ സിനിമകളില്‍ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്നും ആരെയും ഭയമില്ലാത്ത ദേഷ്യക്കാരനായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
എന്നാല്‍ നന്ദി വീണ്ടും വരിക എന്ന സിനിമയില്‍ പേടി കൂടുതലുള്ള പൊലീസുകാരനായിട്ടാണ് അഭിനയിച്ചതെന്നും മമ്മൂട്ടി പറഞ്ഞു. ക്രിസ്റ്റഫറുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഞാന്‍ കുറേ സിനിമകളില്‍ പൊലീസ് ഓഫീസര്‍ ആയിട്ടുണ്ട്. ഭയമില്ലാത്ത ഭയങ്കര ദേഷ്യക്കാരനായ വേഷങ്ങളും ഉണ്ട്. രാക്ഷസ രാജാവിലെ പൊലീസുകാരന്‍ കുഴപ്പമാണ്. പക്ഷെ ഉണ്ട എന്ന സിനിമയിലെ പൊലീസുകാരനാണ് സൗമ്യന്‍.
പിന്നെ നന്ദി വീണ്ടും വരിക എന്ന സിനിമയില്‍ ഒരു പേടി തൊണ്ടനായ പൊലീസുകാരനായി അഭിനയിച്ചിട്ടുണ്ട്. പൊലീസില്‍ പോവാന്‍ താല്‍പര്യം ഇല്ലാത്ത, വീട്ടുകാര്‍ നിര്‍ബന്ധിച്ച് പൊലീസില്‍ ചേര്‍ത്ത ഒരു പൊലീസുകാരനായിരുന്നു.
അതിന് പാരലായിട്ട് ആവനാഴി എന്ന സിനിമയിലും പൊലീസ് ഓഫീസറായി. ക്രിസ്റ്റഫര്‍ എങ്ങനെയുള്ള പൊലീസുകാരനാണെന്ന് ആളുകള്‍ക്ക് ഫീല്‍ ചെയ്യേണ്ടത് തന്നെയാണ്,” മമ്മൂട്ടി പറഞ്ഞു.
ഫെബ്രുവരി 9ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. സ്നേഹ, അമല പോള്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
content highlight: actor mammootty about his police charectors