മമ്മൂട്ടി ചെയ്ത സിനിമകള്‍ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത് പലപ്പോഴും അദ്ദേഹത്തോട് ആരാധകര്‍ ചോദിക്കാറുള്ളതാണ്. അദ്ദേഹം ചെയ്ത കഥാപാത്രങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് ആരാധകര്‍ ഇങ്ങനെ ചോദിക്കുന്നത്.
എന്നാല്‍ പുതിയ കഥകളാണ് സിനിമയ്ക്ക് വേണ്ടതെന്നും ചെയ്ത കഥാപാത്രങ്ങളെ വെച്ച് കൊണ്ട് രണ്ടാമതും സിനിമ ചെയ്താല്‍ ആ സിനിമ ഒത്തുപോകാത്ത രീതിയിലായി പോകുമെന്നും മമ്മൂട്ടി പറഞ്ഞു.
റോഷാക്ക് സിനിമയുടെ ഭാഗമായി ദുബായില്‍ നടന്ന പ്രസ്മീറ്റിലാണ് താന്‍ ചെയ്ത പല സിനിമകളുടെയും രണ്ടാം ഭാഗം ചെയ്യാന്‍ കഴിയില്ലെന്ന് മമ്മൂട്ടി പറഞ്ഞത്.
”രാജമാണിക്യത്തിന്റെ രണ്ടാം ഭാഗം എടുക്കണമെന്ന് എല്ലാവരും പറയുന്നുണ്ട്. രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്. രാജമാണിക്യത്തിന്റെ കഥ കഴിഞ്ഞു. രണ്ടാമത് അയാള്‍ എവിടെയെങ്കിലും ജനിച്ച് വളര്‍ന്ന് അതിലെ അമ്മയുമായുള്ള സീക്വിന്‍സൊന്നും നമുക്ക് രണ്ടാമത് കൊണ്ട് വരാന്‍ കഴിയില്ലാലോ.
അങ്ങനെ എല്ലാ സിനിമകള്‍ക്കും രണ്ടാം ഭാഗമെടുക്കാന്‍ കഴിയില്ല. സി.ബി.ഐ വേണമെങ്കില്‍ ഇനിയും വരാം, കാരണം വേറെ വേറെ കേസുകളാണ്. അതില്‍ ഒരു കഥാപാത്രം മാത്രമാണ് നമ്മള്‍ ആവര്‍ത്തിക്കുന്നുള്ളു.
അതിന്റെ കഥ ഇങ്ങനെ മാറിക്കൊണ്ടിരിക്കും. ഒരു കഥയിലും കഴിഞ്ഞ സിനിമയുടെ ആവശ്യമില്ല. പുതിയ കഥകളാണ് സിനിമയ്ക്കാവശ്യം. വീണ്ടും രണ്ടാമത്തെ കഥാപാത്രങ്ങളെ കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെ വെച്ചാല്‍ അത് ഏച്ച് കെട്ടിയ പോലെയുണ്ടാകും,” മമ്മൂട്ടി പറഞ്ഞു.
അതേസമയം കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റോഷാക്ക് ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യുകാണ്.
മമ്മൂട്ടി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. സെന്‍സറിങ് കഴിഞ്ഞപ്പോള്‍ U/A സര്‍ട്ടിഫിക്കറ്റാണ് റോഷാക്കിന് ലഭിച്ചിരിക്കുന്നത്.
ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു.
കെട്ട്യോളാണ് എന്റെ മാലാഖ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മിക്കുന്നത്.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
നന്‍പകല്‍ നേരത്ത് മയക്കം, ക്രിസ്റ്റഫര്‍ തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.
Content Highlight: Actor mammootty about his movies second part discussion