| Friday, 6th October 2023, 11:39 am

'അയാളൊന്നും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല; രഞ്ജിത്തിനെതിരായ സംസ്ഥാന അവാര്‍ഡ് വിവാദത്തില്‍ മഹേഷ്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വർഷത്തെ സംസ്ഥാന അവാർഡ് നിർണയ കമ്മിറ്റിക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടു എന്നാരോപണമാണ് വിവാദങ്ങൾക്ക് വഴി വെച്ചത്. സംവിധായകൻ വിനയൻ രഞ്ജിത്തിനെതിരെ നടത്തിയ പരാമർശങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ചലച്ചിത്ര അവാർഡിനെതിരെയുള്ള ആരോപണങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് നടൻ മഹേഷ്‌.

‘ഇങ്ങനെയൊരു ആരോപണം വന്ന സ്ഥിതിക്ക് ഗവണ്മെന്റ് അവരുടെ പുറത്ത് കറയൊന്നുമില്ലായെന്ന് തെളിയിക്കേണ്ടത് ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണ് ‘, മഹേഷ്‌ പറയുന്നു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു മഹേഷ്‌.

‘ ഇങ്ങനെയൊരു ആരോപണം വരുമ്പോൾ അതിൽ ഒരു അന്വേഷണം വെക്കേണ്ടത് തന്നെയാണ്. അത്തരത്തിൽ ഒന്നും നടന്നില്ല എന്ന് അറിഞ്ഞാൽ ഏറ്റവും കൂടുതൽ ആശ്വാസമാവുന്നത് ചലച്ചിത്ര അക്കാദമി ചെയർമാനായിരിക്കില്ലേ? അതുകൊണ്ട് ഒരു അന്വേഷണം തീർച്ചയായും വെക്കേണ്ടത് തന്നെയാണ്. അത് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. തൊട്ടതിനും പിടിച്ചതിനും അന്വേഷണ കമ്മീഷൻ വെക്കുന്ന സർക്കാരിന് അത് ചെയ്തില്ലെങ്കിലും ചലച്ചിത്ര സംഘടനയിലുള്ള കുറച്ചു ആളുകളെ വച്ച് ഒരു അന്വേഷണം നടത്താമല്ലോ.അതു പോലും ചെയ്യുന്നില്ല. എനിക്ക് അതിനോട് വിയോജിപ്പുണ്ട്.Kerala State Film Awards 2023 Controversy | Vinayan Releases Evidence Against Chairman Ranjith | Evidence Of Manipulation By Chairman Ranjith - Filmibeat
ആരോപണ വിധേയനായ രഞ്ജിത്തിനും ആരോപണം ഉന്നയിച്ച വിനയൻ സാറിനും ഒരു ഉത്തരം കിട്ടാൻ അന്വേഷണം സഹായിക്കും. ഒരു ഫോൺ കോളോ അല്ലെങ്കിൽ ഒരു അഭിപ്രായമോ കേട്ട് ഓക്കേ പറയുന്ന ആളാണ് ജൂറി ചെയർമാൻ എങ്കിൽ അയാളൊന്നും ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. അത് തെളിയിക്കാൻ ഉള്ള ചുമതല അക്കാദമിക്കും സർക്കാരിനുമാണ് ‘, മഹേഷ്‌ പറയുന്നു.

‘അവാർഡ് കിട്ടിയവരൊന്നും അങ്ങനെ പെട്ടെന്ന് രക്ഷപെട്ട് പോയിട്ടില്ല, പലരും വർക്ക്‌ കുറഞ്ഞു വീട്ടിൽ ഇരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് മഹേഷ്‌ പറയുന്നത്. “അത് കിട്ടുമ്പോൾ മാത്രമേ ആ സന്തോഷമുള്ളു” മഹേഷ്‌ പറഞ്ഞു.

കലാ രംഗത്ത് നിൽക്കുന്നവർ കലാപ്രവർത്തനം ചെയ്യുന്നു എന്ന് തെളിയിക്കാൻ ഒരു അവാർഡിന്റെയൊന്നും ആവശ്യമില്ലായെന്നും അത് ചോദിച്ചു വാങ്ങിക്കേണ്ട ഒന്നല്ലായെന്നുമാണ് മഹേഷിന്റെ അഭിപ്രായം.

Content Highlight : Actor Mahesh Talks About The Film Awards Controversy

We use cookies to give you the best possible experience. Learn more