| Sunday, 8th October 2023, 11:10 am

കലണ്ടർ എന്നെ ഒരുപാട് രോഗിയാക്കിയ സിനിമ, ഒരുപാട് മെന്റൽ ടോർച്ചർ അനുഭവിച്ചിട്ടുണ്ട് : മഹേഷ്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താൻ ആദ്യമായി സംവിധാനം ചെയ്ത കലണ്ടർ എന്ന സിനിമ ഒരുപാടു മെന്റൽ ടോർച്ചർ നൽകിയ സിനിമയാണെന്ന് പറയുകയാണ് നടൻ മഹേഷ്. മലയാളത്തിൽ ഉടനെ തന്നെ മറ്റൊരു സിനിമ സംവിധാനം ചെയ്യുമെന്നും കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മഹേഷ്‌ പങ്കുവച്ചു.

‘എന്നെ ഒരുപാട് രോഗിയാക്കിയ ഒരു സിനിമയായിരുന്നു അത്. ഒരുപാട് മെന്റൽ ടോർച്ചർ കിട്ടിയ സിനിമയായിരുന്നു കലണ്ടർ. ആദ്യമായിട്ട് സിനിമ സംവിധാനം ചെയ്യുന്ന ഒരാൾക്ക് സ്വതന്ത്രമായി ഒരു സീൻ ഇമ്പ്ലിമെന്റ് ചെയ്യണമെങ്കിൽ ആദ്യം അതിന്റെ സ്ക്രിപ്റ്റ് നേരത്തെ കിട്ടണം.

അന്നടുക്കാൻ പോകുന്ന സീനെങ്കിലും നേരത്തെ കിട്ടണം. ലൊക്കേഷനിൽ വന്നിട്ടായിരുന്നു പലപ്പോഴും സീൻ എഴുതി കയ്യിൽ കിട്ടിയിരുന്നത്. എന്തിനും ഏതിനും കയർക്കുന്ന ഒരു നിർമാതാവ് ആയിരുന്നു ആ സിനിമയുടേത് . ഇപ്പോൾ അദ്ദേഹം എന്റെ വളരെ അടുത്ത സുഹൃത്താണ്.

രാവിലെ തന്നെ വന്ന് വെറുതെ കയർക്കു മ്പോൾ മാനസികമായി ഒരു പിരിമുറുക്കത്തോടെ മാത്രമേ ആ ദിവസം തുടങ്ങാൻ കഴിയുകയുള്ളൂ. രാജുവിന്റെയും സെറീന വഹാബിന്റെയും ഭാഗത്തുനിന്ന് ഒരുപാട് സപ്പോർട്ട് ഉണ്ടായിരുന്നു.

മാഡത്തെക്കുറിച്ച് പറയാതിരിക്കാൻ പറ്റില്ല. ഏഴുമണിക്ക് വരണമെന്ന് പറഞ്ഞാൽ നേരത്തെ തന്നെ സെറ്റിലേക്ക് വരുമായിരുന്നു.
എന്തായാലും ഞാൻ ഉടനെ തന്നെ ഒരു മലയാള സിനിമ ചെയ്യും. പക്ഷേ അതൊരിക്കലും നടന്മാരുടെ കാരവാനിന്റെ മുൻപിൽ തല ചൊറിഞ്ഞു നിന്നു കൊണ്ടാവില്ല.

ഇപ്പോഴത്തെ പിള്ളേർ ആണെങ്കിലും മുൻപുള്ളവരാണെങ്കിലും ഞാൻ ചെയ്ത കഥാപാത്രങ്ങളെ വെച്ചാണ് അവരെന്റെ കഴിവിനെ പരിഗണിക്കുന്നത്.

നമ്മൾ പറയുന്നത് കേൾക്കാനുള്ള ഒരു മനസ് കാണിക്കണം. ചാക്കോച്ചനൊക്കെ ആ കാര്യത്തിൽ ഒരുപാട് മര്യാദയുള്ള ആളാണ്. കഥ കേട്ട് നമുക്ക് ചെയ്യാം എന്ന് പറഞ്ഞ് ആശിപ്പിക്കുന്ന ചിലരുണ്ട് . അവരൊക്കെ രാജുവിനെ കണ്ടു പഠിക്കണം. എന്താണെങ്കിലും അവൻ തുറന്നു പറയും.
ഇത്തരത്തിലുള്ള ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്,’ മഹേഷ്‌ പറയുന്നു.

Content Highlight : Actor Mahesh Talk About His Film Calander

Latest Stories

We use cookies to give you the best possible experience. Learn more