| Wednesday, 27th June 2018, 12:11 pm

ദീലീപ് കുറ്റം ചെയ്‌തെന്ന് കോടതി പറയട്ടെ, അപ്പോള്‍ പുറത്താക്കാം: അവസരം നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞ് നടി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും നടന്‍ മഹേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദിലീപ് അവസരം നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞ് ആക്രമിക്കപ്പെട്ട നടി നേരത്തെ അമ്മയില്‍ ഒരു പരാതിയും നല്‍കിയിട്ടില്ലെന്നും ഇപ്പോള്‍ ഫേസ്ബുക്കിലൂടെയാണ് അവര്‍ അത്തരമൊരു പരാതിയുമായി എത്തിയതെന്നും നടന്‍ മഹേഷ്. അമ്മയുടെ മീറ്റിങ്ങിലോ ജനറല്‍ ബോഡിയിലോ അവര്‍ ഇത്തരമൊരു പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു നടന്റെ വാദം. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

അമ്മ ഷോയില്‍ സ്‌കിറ്റ് അവതരിപ്പിച്ചത് ഡബ്ല്യൂ.സി.സിക്ക് എതിരെയല്ലെന്നും അവര്‍ക്ക് എതിരെയാണ് എന്നതില്‍ എന്തെങ്കിലും തെളിവുണ്ടോയെന്നുമായിരുന്നു നടന്റെ ചോദ്യം. പേര് പറഞ്ഞിട്ടാണോ സാധാരണ എല്ലാവരും പരിഹസിക്കാറ് എന്ന അവതാരികയുടെ ചോദ്യത്തിന് നിങ്ങള്‍ പരിപാടി കാണണമെന്നും ഊഹിച്ചെടുത്ത് എന്തെങ്കിലും പറയരുതെന്നുമായിരുന്നു നടന്റെ പ്രതികരണം.


Also Read അമ്മയില്‍ കൂട്ടരാജി; കുറ്റാരോപിതനെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകുന്നതില്‍ അര്‍ത്ഥമില്ല


ദീലീപാണ് പ്രതിയെന്ന് ആ കുട്ടി ഇതുവരെ എവിടേയും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ എങ്ങനെയെങ്കിലും ദിലീപിനെ പ്രതിയാക്കണമെന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുകയാണെന്നും ഇദ്ദേഹം പറയുന്നു.

ദിലീപാണ് പ്രതിയെന്ന് കോടതി പറഞ്ഞാല്‍ അദ്ദേഹത്തെ തീര്‍ച്ചയായും പുറത്താക്കിയിരിക്കും. ദിലീപിനെ പുറത്താക്കിയത് നിയമപരമായി നിലനില്‍ക്കില്ല. യാതൊരു നടപടി ക്രമങ്ങളും കൂടാതെയാണ് ദിലീപിനെ പുറത്താക്കിയത്. അതുകൊണ്ട് തന്നെ അത് നിലനില്‍ക്കില്ല.


Dont Miss അമിഷ് ഷായ്‌ക്കൊപ്പം വേദി പങ്കിടാനില്ല; ബി.ജെ.പിയുടെ ക്ഷണം നിരസിച്ച് കൊല്‍ക്കത്തയിലെ പ്രമുഖര്‍


ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ജനറല്‍ ബോഡിയില്‍ എല്ലാവരും കയ്യടിച്ചാണ് പാസ്സാക്കിയതെന്നും നടന്‍ മഹേഷ് പറയുന്നു. ആത്മാഭിമാനമുള്ളതുകൊണ്ടാണ് രാജിയെന്നാണ് റിമ കല്ലിങ്കല്‍ പറഞ്ഞത് എന്ന് ചാനല്‍ അവതാരിക ചൂണ്ടിക്കാട്ടിയപ്പോള്‍ ആത്മാഭിമാനത്തിന്റെ മുഖമൊന്നുമല്ല റിമയെന്നായിരുന്നു നടന്റെ അധിക്ഷേപം.

തങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെ വളരേണ്ടെന്നും മാധ്യമങ്ങളുടെ ഒരു സഹായവും തങ്ങള്‍ക്ക് വേണ്ടെന്നും അതുകൊണ്ട് തന്നെയാണ് മാധ്യമങ്ങളെ അമ്മ ജനറല്‍ബോഡി റിപ്പോര്‍ട്ട് ചെയ്യുന്നതിലേക്ക് ക്ഷണിക്കാതിരുന്നതെന്നും ഇദ്ദേഹം പറയുന്നു.


Also Read കുട്ടികളെ തട്ടിക്കൊണ്ടുപോകാനെന്ന വ്യാജ പ്രചരണം; ജനക്കൂട്ടം ഭിക്ഷാടകയെ തല്ലിക്കൊന്നു


We use cookies to give you the best possible experience. Learn more