മലയാളത്തിലെ ഏറ്റവും സീനിയറായ നടനാണ് മധു. പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും മികച്ച വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലെ ഏറ്റവും സീനിയറായ നടനാണ് മധു. പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും മികച്ച വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ യുവ നടന്മാരില്‍ പ്രിയപ്പെട്ട ആള്‍ ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് മധു. തനിക്ക് ടൊവിനോ തോമസിനെയും ഫഹദ് ഫാസിലിനെയും ഇഷ്ടമാണെന്നും പക്ഷെ ഈയിടെയാണ് ആസിഫ് അലിയുടെ കുറേ പടങ്ങള്‍ കണ്ടതെന്നും അദ്ദേഹം പറയുന്നു.
ആസിഫ് അലി ഇത്രയൊക്കെയുണ്ടെന്ന് തനിക്ക് ആദ്യം ഇമാജിന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇപ്പോള്‍ വരുന്ന ആസിഫിന്റെ പുതിയ സിനിമകള്‍ കാണുമ്പോഴാണ് ഇയാളുടെ കയ്യില്‍ ഇതൊക്കെ ഉണ്ടായിരുന്നുവല്ലേയെന്ന് മനസിലാകുന്നതെന്നും മധു കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് ടൊവിനോയെ ഇഷ്ടമാണ്. ഫഹദ് ഫാസിലിനെയും ഇഷ്ടമാണ്. പക്ഷെ ഈയിടെയായി ഞാന്‍ ആസിഫ് അലിയുടെ കുറേ പടങ്ങള്‍ കണ്ടു. ആസിഫ് അലി ഇത്രയൊക്കെയുണ്ടെന്ന് എനിക്ക് ആദ്യം ഇമാജിന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ വരുന്ന പുതിയ പടങ്ങള്‍ കാണുമ്പോഴാണ് ഇയാളുടെ കയ്യില്‍ ഇതൊക്കെ ഉണ്ടായിരുന്നുവല്ലേയെന്ന് മനസിലാകുന്നത്,’ മധു പറയുന്നു.
ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണമാണ് താന്‍ അവസാനമായി കണ്ട സിനിമയെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു. ‘ടൊവിനോയുടെ അടിപിടി അക്രമമുള്ള സിനിമ’ എന്നാണ് മധു ഈ ചിത്രത്തെ കുറിച്ച് പറയുന്നത്. തനിക്ക് എ.ആര്‍.എം ഇഷ്ടപ്പെട്ടില്ലെന്നും ഒരുപക്ഷെ ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Actor Madhu Talks About Asif Ali