സൂര്യയെ നായകനാക്കി സുധ കൊങ്കാര സംവിധാനം ചെയ്ത സുരരൈ പോട്ര് എന്ന സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ സുധയുടെ അടുത്ത പടം എതാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യം.
ഇതിന് പിന്നാലെ മാധവനെ നായകനാക്കി വീണ്ടുമൊരു ജീവ ചരിത്രം ഒരുങ്ങുമെന്നും രത്തന്‍ ടാറ്റയുടെ ജീവിതമായിരിക്കും ചിത്രമെന്നും തൊട്ടുപിന്നാലെ വാര്‍ത്തകള്‍ പ്രചരിച്ചു.
ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം 2021 ല്‍ ആരംഭിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് മാധവന്‍.
പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അഭ്യൂഹം മാത്രമാണെന്നാണ് മാധവന്‍ പറഞ്ഞത്. ആരാധകരില്‍ ചിലരുടെ ആഗ്രഹം മാത്രമാണിതെന്നും അങ്ങനെയൊരു സിനിമയുടെ ചര്‍ച്ച നടന്നിട്ടില്ലെന്നും മാധവന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
Hey unfortunately it’s not true. It was just a wish at some fans will made the poster. No such project is even on the pipeline or being discussed. https://t.co/z6dZfvOQmO
— Ranganathan Madhavan (@ActorMadhavan) December 11, 2020
മലയാള സിനിമയായ ചാര്‍ളിയുടെ തമിഴ് റീമേക്കായ മാരയാണ് മാധവന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇതിന് പുറമെ നമ്പി നാരായണന്റെ ജീവിതം സിനിമയാക്കുന്ന റോക്കട്രറിയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
മാധവന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Actor Madhavan Reply the rumors about ratan tata biopic directed by sudha kongara