| Saturday, 25th September 2021, 10:11 pm

ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞതിനുള്ള ശിക്ഷയാണ് അനുഭവിക്കുന്നത്; സുരേന്ദ്രനെതിരെ സംഘപരിവാര്‍ സഹയാത്രികനായ നടന്‍ എം. സന്തോഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ കടന്നാക്രമിച്ച് സംഘപരിവാര്‍ സഹയാത്രികനും നടനുമായ എം. സന്തോഷ്.

ഹിന്ദുക്കള്‍ പരിപാവനമായി കരുതുന്ന ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് വലിച്ചെറിഞ്ഞെന്നും അതിന് ഭഗവാന്‍ അറിഞ്ഞ് കൊടുത്ത ശിക്ഷയാണ് ഇപ്പോള്‍ കാണുന്നതെന്നും സന്തോഷ് തുറന്നടിച്ചു.

തൃശൂരില്‍ തുവ്വൂര്‍ രക്തസാക്ഷി അനുസ്മരണം എന്ന പേരില്‍ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഹിന്ദുധര്‍മ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ശബരിമല വിവാദ കാലത്ത് ഹിന്ദുവിനെ ഉദ്ധരിക്കാന്‍ കുറേ നേതാക്കളെത്തി. പരിപാവനമായ ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് എടുത്തെറിഞ്ഞു. ഓരോരുത്തര്‍ക്കും കൊടുക്കേണ്ട ശിക്ഷ ഭഗവാന്‍ തന്നെയാണ് കൊടുത്തിട്ടുള്ളത്. ഓരോരുത്തരും അനുഭവിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഹിന്ദു സംഘടനയുടെ തലപ്പത്ത് ഓരോ നേതാക്കള്‍ വരും. അവരെല്ലാം ഓരോ ദിവസവും ദൈവങ്ങളായി മാറുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

നമുക്ക് സംഘടനയില്‍ മനുഷ്യദൈവങ്ങളുടെ ആവശ്യമില്ല. ലീഡറെയാണ് വേണ്ടത്. ഹിന്ദു ചിന്തിക്കുന്നവനാണ്. മുകളില്‍നിന്ന് ഒരാള്‍ മൂളിക്കൊടുത്താന്‍ റാന്‍ മൂളുന്നവരല്ല ഹിന്ദുവെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് സുപ്രീംകോടതി പ്രവേശനം അനുവദിച്ചപ്പോള്‍ ബി.ജെ.പി നകലാപത്തിന് ശ്രമിച്ചിരുന്നു. മല കയറാന്‍ വരുന്ന സ്ത്രീകളെ തടയാനെന്ന് പറഞ്ഞ് സംഘര്‍ഷത്തിന് ശ്രമിച്ച സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് താഴെയെറിഞ്ഞ് പ്രകോപനം സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor M Santhosh against K Suendran

We use cookies to give you the best possible experience. Learn more