| Sunday, 1st December 2019, 1:21 pm

'സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമ ഉണ്ടാകില്ല; ഇപ്പോഴാ സൗഹൃദമില്ല, അകലം കൂടി'; ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സംവിധായകന്‍ സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമ ഉണ്ടാകില്ലെന്ന് നടനും സംവിധായകനുമായ ലാല്‍. തങ്ങള്‍ക്കിടയിലുണ്ടായിരുന്ന കെമിസ്ട്രി നഷ്ടപ്പെട്ടെന്നും ലാല്‍ പറഞ്ഞു.

‘കിങ് ലയര്‍’ സിനിമയോടെ തങ്ങള്‍ക്കിടയിലെ കെമിസ്ട്രി നഷ്ടപ്പെട്ടെന്ന് ബോധ്യപ്പെട്ടെന്നും ലാല്‍ പറഞ്ഞു. പണ്ടുണ്ടായിരുന്ന സൗഹൃദവും സ്വാതന്ത്രവും തങ്ങള്‍ക്കിടയില്‍ ഇപ്പോഴില്ലെന്നും ലാല്‍ പറഞ്ഞു.

‘ഞങ്ങള്‍ തമ്മിലുള്ള അകലം ഇപ്പോള്‍ വളരെ കൂടുതലാണ്. സിദ്ദിഖും ഞാനും കാണുമ്പോള്‍ സംസാരിക്കുന്നത് മറ്റുള്ള വിഷയങ്ങളാണ്. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടമായിരിക്കുന്നു. രണ്ട് പേരും അവസാനം ഒന്നിച്ചു പ്രവര്‍ത്തിച്ച കിങ് ലയര്‍ എന്ന സിനിമയോടെ ഇക്കാര്യം കൂടുതല്‍ ബോധ്യപ്പെട്ടു.’ ലാല്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘രണ്ട് വര്‍ഷം ഒരുമിച്ച് ഇരുന്നാല്‍ പോലും റാം ജി റാവു സ്പീക്കിങ്ങ്, ഗോഡ് ഫാദര്‍ പോലുള്ള ഒരു സിനിമ സാധ്യമാവുമെന്ന് തോന്നുന്നില്ല.’ ലാല്‍ പറഞ്ഞു.

‘പണ്ട് ഞങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനമായിരുന്നില്ല, സൗഹൃദമായിരുന്നു. ആ സ്വാതന്ത്ര്യം ഇന്നില്ല, സംസാരിക്കുന്നത് പോലും തേച്ച് മിനുക്കിയ ഭാഷയിലാണ്. അതൊരു വലിയ മാറ്റമാണ്. തമ്മില്‍ കാണാറുള്ളത് വല്ല വിവാഹ ചടങ്ങുകള്‍ പോലുള്ളവയില്‍ മാത്രമായി മാറി.’,ലാല്‍ പറയുന്നു.

മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. താന്‍ ആകെ അവസരം ചോദിച്ചിരിക്കുന്നത് മണിരത്‌നത്തോടായിരുന്നെന്നും ലാല്‍ പറഞ്ഞു. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അടക്കം നീണ്ട താരനിര ഉണ്ടെന്നാണ് വിവരം.

മലയാളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമ ഉടനില്ലെന്നും മകന്‍ ലാല്‍ ജൂനിയറിന്റെ അടുത്ത സിനിമയ്ക്ക് തിരക്കഥ എഴുതുമെന്നും ലാല്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സംവിധായക ജോഡികളായിരുന്നു സിദ്ദിഖും ലാലും. റാംജി റാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളാണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്നത്.

We use cookies to give you the best possible experience. Learn more