മലയാളത്തില്‍ ഏറ്റവും പരുക്കന്‍ ശബ്ദമുള്ള നടന്മാരിലൊരാളാണ് ലാല്‍. എന്നാല്‍ ചെറുപ്പകാലങ്ങളില്‍ സ്ത്രീ ശബ്ദമായിരുന്നതിനാല്‍ അഭിനയ ജീവിതത്തിന്റെ ആദ്യ കാലങ്ങളില്‍ സ്ത്രീവേഷങ്ങള്‍ മാത്രം ചെയ്തിരുന്നതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സിനിമാ താരം ലാല്‍.
‘അമച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങുമ്പോള്‍ ഞാന്‍ സ്ത്രീ വേഷമാണ് ചെയ്തിരുന്നത്. ഒന്‍പതാം ക്ലാസ് വരെയൊക്കെ എനിക്ക് പെണ്ണിന്റെ ശബ്ദമായിരുന്നു. പിന്നീട് ഉറച്ച ശബ്ദമായി. ഇപ്പോഴെന്റെ ഐഡന്റിറ്റിയായി ഈ ശബ്ദം മാറി.
ശബ്ദം ചിലപ്പോഴൊക്കെ വില്ലനായിട്ടുണ്ട്. നാടകത്തില്‍ അഭിനയിച്ച് തുടങ്ങിയ ശേഷം ആദ്യമായി ഞാനൊരു അമച്വര്‍ നാടക മത്സരത്തില്‍ പങ്കെടുക്കുന്നത് എറണാകുളത്ത് വെച്ചാണ്. നായകവേഷമാണ് ഞാന്‍ ചെയ്തത്. അതിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് എനിക്ക് ലഭിക്കാതിരുന്നതിന്റെ കാരണമായി പറഞ്ഞത് നായകന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്തു എന്നായിരുന്നു. സത്യത്തില്‍ അത് റെക്കോര്‍ഡായിരുന്നില്ല. അതേച്ചൊല്ലി ഞങ്ങള്‍ ബഹളം വെച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല.’ ലാല്‍ പറയുന്നു. കന്യക മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ തന്റെ പഴയ ഓര്‍മകള്‍ പങ്കുവെച്ചത്.