അര്‍ജുന്‍ അശോകനെ കുറിച്ചും ഹരിശ്രീ അശോകനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. അര്‍ജുന്‍ ശരിക്കും തന്റെ ക്ലാസ്‌മേറ്റിന്റെ മകനാണെന്നായിരുന്നു ചാക്കോച്ചന്‍ പറഞ്ഞത്. അനിയത്തിപ്രാവില്‍ ഒരേ ക്ലാസില്‍ പഠിച്ചതാണ് അശോകേട്ടനും താനുമെന്നും ഇപ്പോള്‍ മകനെ തന്റെ കൂടെ പഠിക്കാന്‍ വിട്ടിരിക്കുകയാണെന്നുമായിരുന്നു ചാക്കോച്ചന്റെ തഗ്ഗ്.
മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ചാവേര്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു കുഞ്ചാക്കോബോബന്‍. ചാവേറില്‍ കുഞ്ചാക്കോബോബനൊപ്പം ഒരു പ്രധാന വേഷത്തില്‍ അര്‍ജുനും എത്തുന്നുണ്ട്.
‘ ശരിക്കും എന്റെ ക്ലാസ്‌മേറ്റിന്റെ മകനാണ് അര്‍ജുന്‍. അനിയത്തിപ്രാവില്‍ അശോകേട്ടന്‍ എന്റെ ബാച്ച്‌മേറ്റായിരുന്നു. എം.ബി.എയ്ക്ക് ഞങ്ങള് ഒരുമിച്ചായിരുന്നു പഠിച്ചത്. അതിന് ശേഷം പുള്ളി മകനെയാണ് എന്റെ കൂടെ പഠിക്കാന്‍ വിട്ടിരിക്കുന്നത് (ചിരി),’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
അര്‍ജുനില്‍ നിന്ന് കുറേ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അഭിനയത്തിനാണോ എന്ന അവതാരകയുടെ ചോദ്യത്തിന് അതൊഴിച്ച് ബാക്കിയെല്ലാം അവനില്‍നിന്ന് പഠിക്കാനുണ്ടെന്നായിരുന്നു ചാക്കോച്ചന്റെ തഗ്ഗ്.
കിച്ചപ്പായിയുടെ മകന്‍ അതാണ് എനിക്ക് അര്‍ജുന്‍. അനിയത്തിപ്രാവിലെ അശോകേട്ടന്റെ മകന്‍. ആദ്യമായിട്ടാണ് ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നത്. ഫുഡ്, കാര്‍, മ്യൂസിക് ഇതിലൊക്കെ ഞങ്ങളുടെ രണ്ട് പേരുടേയും ഇഷ്ടങ്ങള്‍ ഒന്നാണ്, കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ചാക്കോച്ചന്‍ പൊളിയാണെന്നും മുന്‍പിലിരുത്തിക്കൊണ്ട് സുഖിപ്പിച്ചു പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു ഇതോടെ അര്‍ജുന്‍ പറഞ്ഞത്. നല്ലൊരു മനുഷ്യനാണ് അദ്ദേഹം. എല്ലാവരേയും ഒരേപോലെയാണ് കാണുന്നതും ഇടപഴകുന്നതും. ഒരിക്കലും നമുക്ക് ഒരു അകലം ഫീല്‍ ചെയ്യില്ല. ഷൂട്ടില്‍ ആദ്യമൊക്കെ വന്‍ ടെന്‍ഷനുണ്ടായിരുന്നു. പിന്നെ അദ്ദേഹത്തിന്റെ വേ ഓഫ് കണക്ഷന്‍ കണ്ടപ്പോള്‍ അടിപൊളിയായിരുന്നു.
പിന്നെ ഞങ്ങള്‍ തമ്മില്‍ ഉരസലുണ്ടാകുന്ന ഒരേയൊരു ഇടം ലുഡോ കളിയാണ്. ഗൂഡല്ലൂരില്‍ റേഞ്ചില്ലാതായപ്പോള്‍ പിന്നെ വേറെ നിവൃത്തിയില്ലാതായി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നതാണ്. ജയിക്കുക എപ്പോഴും പുള്ളിയാണ്. പുള്ളിയെ ക്രോസ് ചെയ്ത് മുന്നോട് പോകാന്‍ ഞങ്ങള്‍ക്ക് പേടിയാണ് (ചിരി),’ അര്‍ജുന്‍ പറഞ്ഞു.
Content Highlight: Actor Kunjacko Boban about Arjun Ashokan on Chaver movie