| Friday, 21st May 2021, 12:03 pm

കുറുക്കന്‍ പണ്ടെ ആണല്ലോ...; റൊമാന്റീക് ഹീറോ വീഡിയോ പങ്കുവെച്ച് ചാക്കോച്ചന്‍; ഇപ്പം നരിയായെന്ന് ഫാന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും റൊമാന്റീക് ഹീറോകളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരം ഇപ്പോള്‍ കരിയറിന്റെ മറ്റൊരു സ്റ്റേജിലാണ്.

നിരവധി മികച്ച സിനിമകളാണ് താരത്തിന്റെതായി സമീപകാലങ്ങളില്‍ എത്തിയത്. ഇപ്പോഴിതാ ചാക്കോച്ചന്റെ സിനിമയിലെ റൊമാന്റിക് നിമിഷങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.

നിഴല്‍ എന്ന സിനിമയിലെ സീനുകളോടൊപ്പമാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ചാക്കോച്ചന്റെ ഫാന്‍സ് ക്ലബ്ബാണ് വീഡിയോ തയ്യാറാക്കിയത്. കുറുക്കന്‍ പണ്ടെ ആണല്ലോ എന്ന സിനിമയിലെ സംഭാഷണവും വീഡിയോയ്‌ക്കൊപ്പം ചാക്കോച്ചന്‍ പങ്കുവെച്ചു.

നമ്മുടെ ഉള്ളിലെ റൊമാന്‍സ് ഒരിക്കലും മരിക്കില്ലെന്നും ചാക്കോച്ചന്‍ പറഞ്ഞു. നായാട്ടും നിഴലുമാണ് ചാക്കോച്ചന്റെതായി തിയേറ്ററില്‍ റിലീസ് ചെയ്ത അവസാന ചിത്രങ്ങള്‍.

ഇരു ചിത്രങ്ങളും ഒ.ടി.ടിയിലും റിലീസ് ചെയ്തതോടെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴലില്‍ നയന്‍താരയായിരുന്നു ചാക്കോച്ചന്റെ നായികയായി എത്തിയത്.

മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത നായാട്ടില്‍ സി.പി.ഒ പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രത്തിനെയായിരുന്നു താരം അവതരിപ്പിച്ചത്. നിമിഷ സജയനും ജോജു ജോര്‍ജുമായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Actor Kunchako Boban share his romantic Movies Video viral

We use cookies to give you the best possible experience. Learn more