| Tuesday, 8th November 2022, 9:02 pm

സ്‌റ്റൈലന്‍ ലുക്കില്‍ കുഞ്ചാക്കോ ബോബനും മകനും, കിടുക്കിയെന്ന് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയുടെ നായകമുഖങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. അദ്ദേഹത്തിന്റെ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം ഏറെ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയിരുന്നു.

ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷനില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരെല്ലാം പങ്കെടുത്തിരുന്നു. പരിപാടിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് കുഞ്ചാക്കോ ബോബനും മകന്‍ ഇസഹാക്കുമാണ്.

സെലിബ്രേഷന്റെ ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയലിലൂടെ പങ്കുവെച്ചതോടെ ചിത്രം ആരാധകരും ഇപ്പോള്‍ ഏറ്റെടുത്തു കഴിഞ്ഞു.

കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. കറുത്ത കുര്‍ത്തിയാണ് ഇരുവരും ധരിച്ചത്. പ്രിയയെ പോസ്റ്റില്‍ ഇന്‍ഹൗസ് ഡിസൈനര്‍ എന്നാണ് താരം വിശേഷിപ്പിച്ചിരിക്കുന്നത്.

അച്ഛനും മോനും കിടുക്കി എന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരുടെയും വസ്ത്രം ഡിസൈന്‍ ചെയ്ത പ്രിയയേയും ആളുകള്‍ പ്രശംസിക്കുന്നുണ്ട്. നേരത്തെ പരിപാടിയില്‍ വെച്ച് മകനുമൊത്തുള്ള അദ്ദേഹത്തിന്റെ വീഡിയോയും വൈറലായിരുന്നു.

തിയേറ്റര്‍ റിലീസിന് ശേഷം ന്നാ താന്‍ കേസ് കൊട് ഒ.ടി.ടിയിലും ഹിറ്റായി മാറിയിരുന്നു. ഇപ്പോഴും ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഡാന്‍സ് കളിക്കുന്ന ദേവദൂതര്‍ തരംഗം അവസാനിച്ചിട്ടില്ല. യൂട്യൂബിലൂടെ മാത്രം 20 മില്യണില്‍ കൂടുതല്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ ദേവദൂതര്‍ ഗാനത്തിന് സാധിച്ചു.

37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔസേപ്പച്ചന്‍ ഈണമിട്ട ദേവദൂതര്‍ പാടി എന്ന ഗാനം വീണ്ടും ഈ ചിത്രത്തിലൂടെ കേള്‍ക്കാനായ സന്തോഷത്തിലായിരുന്നു സിനിമാസ്വാദകര്‍. കൊഴുമല്‍ രാജീവനായിട്ടായിരുന്നു ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തിയത്.

ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോഴും തിയേറ്റര്‍ പോസ്റ്റര്‍ ഇറങ്ങിയപ്പോഴും വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു.സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ഉദയാ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

നായികയായി എത്തിയത് ഗായത്രി ശങ്കറായിരുന്നു. രാജേഷ് പൊതുവാളാണ് ന്നാ താന്‍ കേസ് കൊട് സംവിധാനം ചെയ്തത്. രാജേഷ് മാധവന്‍, പി.പി. കുഞ്ഞികൃഷ്ണന്‍, ബേസില്‍ ജോസഫ്, മൃദുല്‍ നായര്‍, ഭാനുമതി പയ്യന്നൂര്‍ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

അതേസമയം ‘എന്താടാ സജി’യാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം. അദ്ദേഹത്തിനോടൊപ്പം ജയസൂര്യയും ചിത്രത്തിലുണ്ട്. രണ്ടുപേരും ഒന്നിച്ച് എത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

ഗോഡ്ഫി ബാബുവാണ് എന്താടാ സജിയുടെ സംവിധായകന്‍. നായികയായി എത്തുന്നത് നിവേദ തോമസാണ്. ഫണ്‍ എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. വില്യം ഫ്രാന്‍സിസ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. രതീഷ് രാജാണ് എഡിറ്റിങ്.

content highlight: actor kunchakko boban share a pic with his son

Latest Stories

We use cookies to give you the best possible experience. Learn more