ശോ കുഞ്ചാക്കോ ബോബന്‍ അല്ല കുഞ്ഞേ, കുഞ്ചന്‍ നമ്പ്യാര്‍; കവിതകള്‍ എഴുതിത്തുടങ്ങേണ്ടി വരുമോ എന്ന് ചാക്കോച്ചന്‍
Entertainment news
ശോ കുഞ്ചാക്കോ ബോബന്‍ അല്ല കുഞ്ഞേ, കുഞ്ചന്‍ നമ്പ്യാര്‍; കവിതകള്‍ എഴുതിത്തുടങ്ങേണ്ടി വരുമോ എന്ന് ചാക്കോച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd June 2021, 11:14 pm

ഫേസ്ബുക്ക് പേജില്‍ രസകരമായ വീഡിയോ പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. മലയാള പഠനത്തിനിടെ ജനകീയ കവി ആരെന്ന ചോദ്യത്തിന് കുഞ്ചാക്കോ ബോബന്‍ എന്ന ഉത്തരം പറയുന്ന കുട്ടിയുടെ വീഡിയോ ആണ് ചാക്കോച്ചന്‍ പങ്കുവെച്ചത്.

കവിതകള്‍ എഴുതിത്തുടങ്ങേണ്ടിവരുമെന്നുതോന്നുന്നു എന്ന രസകരമായ ക്യാപ്ഷനും അദ്ദേഹം വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്.

വൈകിട്ട് ടീച്ചര്‍ ചോദിക്കാന്‍ പോകുന്ന ചോദ്യമാണേ എന്നു പറഞ്ഞുകൊണ്ടാണ് കുട്ടിയോട് ചോദ്യം ചോദിക്കുന്നത്.

മലയാള ഭാഷയുടെ പിതാവ് ആരെന്ന ചോദ്യത്തിന് എഴുത്തച്ഛനെന്നും മലയാള സാഹിത്യത്തിന്റെ മാതാവ് ആരെന്ന ചോദ്യത്തിന് ബാലമണിയമ്മ എന്നും കുട്ടി ഉത്തരം നല്‍കുന്നുണ്ട്.

ജനകീയ കവി ആരാണെന്ന ചോദ്യത്തിനാണ് കുട്ടി കുഞ്ചോക്കോ ബോബന്‍ എന്ന് ഉത്തരം പറയുന്നത്. ശോ കുഞ്ചാക്കോ ബോബന്‍ അല്ല കുഞ്ഞേ കുഞ്ചന്‍ നമ്പ്യാരാണെന്ന് ചോദ്യം ചോദിച്ച ആള്‍ തിരുത്തുന്നുണ്ട്. ചോദ്യം വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ കുട്ടി കുഞ്ചന്‍ നമ്പ്യാരെന്ന് ശരിയായ ഉത്തരം പറയുന്നുണ്ട്.

കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് താഴെ രസകരമായ നിരവധി കമ്മന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. റഫീഖ് അഹമ്മദിന് കടുത്ത വെല്ലുവിളി ആവാന്‍ സാധ്യതയുണ്ടെന്നാണ് ചിലര്‍ കമന്റ് ചെയ്തത്.

 

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Actor Kunchacko Boban shares  Funny video