| Wednesday, 15th September 2021, 10:42 pm

ഷൂട്ടിംഗ് ലൊക്കേഷനില്‍ ഗെയിം കളിച്ച് അരവിന്ദ് സ്വാമി; വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ നായകന്മാരാണ് കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷ ചിത്രമാണ് ഒറ്റ്. ടി.പി. ഫെല്ലിനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം മലയാളത്തിലും തമിഴിലുമായി ഒരേ സമയമാണ് റിലീസ് ചെയ്യുക.

ഇപ്പോള്‍ ‘ഒറ്റി’ന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഷൂട്ടിനിടെ അരവിന്ദ് സ്വാമി ഗെയിം കളിക്കുന്ന വീഡിയോയാണ് കുഞ്ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിന് വിളിക്കുന്ന ആളോട് താനൊരു ടൂര്‍ണമെന്റ് കളിക്കുകയാണ് എന്നായിരുന്നു അരവിന്ദ് സ്വാമിയുടെ രസകരമായ മറുപടി.

തമിഴില്‍ രണ്ടകം എന്ന പേരിലായിരിക്കും ചിത്രം പുറത്തിറങ്ങുക. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു.

ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ നടന്‍ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

25 വര്‍ഷത്തിന് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. 1996ല്‍ പുറത്തിറങ്ങിയ ‘ദേവരാഗ’മായിരുന്നു അരവിന്ദ് സ്വാമി അവസാനം അഭിനയിച്ച മലയാള ചിത്രം.


കഴിഞ്ഞ ദിവസം അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ഷൂട്ടിംഗ് ലൊക്കേഷനിലെത്തുന്ന രംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഈയിടെ റിലീസ് ചെയ്ത തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത യുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തില്‍ എം.ജി.ആറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് അരവിന്ദ് സ്വാമിയായിരുന്നു.

തെലുങ്ക് താരം ഇഷ റെബ്ബയാണ് ‘ഒറ്റി’ല്‍ നായികയായെത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Kunchacko Boban Aravind Swami OTTU Movie

We use cookies to give you the best possible experience. Learn more