'ഞാന്‍ എന്താകണം, എന്തിന് വേണ്ടിയാകണം എന്ന് തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്'; സിനിമയെ വെല്ലുന്ന മാസ് പരസ്യവുമായി ചാക്കോച്ചനും ഡിജോ ജോസ് ആന്റണിയും
Entertainment
'ഞാന്‍ എന്താകണം, എന്തിന് വേണ്ടിയാകണം എന്ന് തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്'; സിനിമയെ വെല്ലുന്ന മാസ് പരസ്യവുമായി ചാക്കോച്ചനും ഡിജോ ജോസ് ആന്റണിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th December 2020, 2:07 pm

കൊച്ചി: സിനിമയെ വെല്ലുന്ന മാസ് പരസ്യവുമായി ചാക്കോച്ചന്‍. സംവിധായകന്‍ ഡിജോ ജോസ് ആന്റണിയാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. സ്റ്റീലക്‌സ് ടി.എം.ടിയുടെ പരസ്യമാണ് ഡിജോ ഒരുക്കിയിരിക്കുന്നത്.

മുമ്പ് മോഹന്‍ലാലിനെ ഉപയോഗിച്ച് കൈരളി ടി.എം.ടിയുടെ പരസ്യവും ഒരുക്കിയിരുന്നു. ലാ കൊച്ചിന്റെ ബാനറില്‍ ഡിജോ തന്നെയാണ് പരസ്യത്തിന്റെ കോണ്‍സപ്റ്റും തയ്യാറാക്കിയിരിക്കുന്നത്.

ക്യാമറ പ്രകാശ് വേലായുധന്‍, ജേക്‌സ് ബിജോയ് ആണ് സംഗീതം. സ്‌ക്രിപ്റ്റും സംഭാഷണവും സൂരജ് ജോസ് ആണ്. ആര്‍ട് സുനില്‍ ജോര്‍ജ്. എഡിറ്റിംഗ് അക്ഷയ് കുമാര്‍ എം.ജെ.

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ജനഗണമനയാണ് ഡിജോയുടെ പുതിയ ചിത്രം. ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Kunchacko Boban and Director Dijo Jose Antony ad