Kerala Politics
കൃഷ്ണകുമാര്‍ ബി.ജെ.പിയില്‍; അവസരം കിട്ടിയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും കൃഷ്ണകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 03, 01:21 pm
Wednesday, 3rd February 2021, 6:51 pm

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയില്‍ നിന്നാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്.

നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസരം കിട്ടിയാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ തന്നെ ബി.ജെ.പി പരിപാടികളില്‍ സജീവമായിരുന്നു കൃഷ്ണകുമാര്‍.

അതേസമയം ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ജെ. പി നദ്ദ പറഞ്ഞു.

ബി.ജെ.പിയില്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്നും വലിയ ഒരു കുടുംബമാണ് ബി.ജെ.പിയെന്നും നദ്ദ പറഞ്ഞു. പാര്‍ട്ടിയിലെ ചിലരുടെ വികാരങ്ങള്‍ വ്രണപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാന നേതൃത്വവുമായി ശോഭാ സുരേന്ദ്രന്‍ ഇടഞ്ഞു തന്നെയാണ് നില്‍ക്കുന്നത്. വെള്ളിയാഴ്ച തൃശ്ശൂരില്‍ നടന്ന ബി.ജെ.പി സംസ്ഥാനസമിതി യോഗത്തില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ വിട്ടുനിന്നിരുന്നു.

തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയതാണ് നദ്ദ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Krishnakumar Join BJP