തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതിന് പിന്നാലെ പ്രതികരണവുമായി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരകരില്‍ പ്രധാനിയും നടനുമായ കൃഷ്ണകുമാര്‍.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ 34 സീറ്റ് ഉണ്ടായിരുന്ന എന്‍.ഡി.എ മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയര്‍ത്തിയെന്ന് കൃഷ്ണകുമാര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ ഒരു കാര്യം ഉറപ്പായി ഇന്ത്യയില്‍ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബി.ജെ.പി വളരുന്നെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
വരും ദിനങ്ങളില്‍ കാണാന്‍ പോകുന്നത് എന്‍.ഡി.എ , എല്‍.ഡി.എഫ് + യു.ഡി.എഫ് മത്സരമായിരിക്കും. ഇന്ന് ജയിച്ചവരും, തോറ്റവരും നാടിന്റെയും, നാട്ടുകാരുടേയും നന്മക്കായി അതിശക്തമായി പ്രവര്‍ത്തിക്കുക, പ്രായത്‌നിക്കുക. നമ്മുടെ സഹോദരി ശ്രീമതി സ്മൃതി ഇറാനി നമുക്കൊരു പാഠമാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരത്തില്‍ എത്തുമെന്നായിരുന്നു ബി.ജെ.പിയുടെ അവകാശവാദം. എന്നാല്‍ ഒരു സീറ്റ് മാത്രം അധികം നേടാന്‍ മാത്രമാണ് ബി.ജെ.പിക്ക് സാധിച്ചത്.
ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളില്‍ ഒരാളായ എസ്.സുരേഷും തോറ്റിരുന്നു. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റാണ് നഷ്ടമായത്.
കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
തിരുവനന്തപുരം കോര്‍പറേഷന്‍ ജയിച്ച ഇടതുപക്ഷ മൂന്നണ്ണിക്ക് അഭിനന്ദനങള്‍. രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി നയിച്ച എന്‍.ഡി.എ മുന്നണിക്കും അഭിനന്ദനങള്‍. യു.ഡി.എഫിനെ പറ്റി ഒന്നും പറയാനില്ല.
കഴിഞ്ഞ തവണ 34 സീറ്റ് ഉണ്ടായിരുന്ന എന്‍.ഡി.എ മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയര്‍ത്തി. ഭരണ പ്രതിപക്ഷ മുന്നണികള്‍ തമ്മിലുള്ള ഒത്തുകളിയും, വോട്ടേഴ്സ് ലിസ്റ്റിലെ ക്രമക്കേടുകളെയും മറികടന്നു 35 സീറ്റുകള്‍ നേടുമ്പോള്‍ എന്‍.ഡി.എയുടെ പ്രത്യകിച്ചു ബി.ജെ.പി നേതാക്കള്‍, സംഘപ്രവര്‍ത്തകര്‍, ശക്തരായ സ്ഥാനാര്‍ഥികള്‍, പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച അനേകം വ്യക്തികള്‍, മീഡിയ, സോഷ്യല്‍ മീഡിയ സഹോദരങ്ങള്‍, നല്ലവരായ ലക്ഷോപലക്ഷം വോട്ടര്‍മാര്‍ക്കും എല്ലാത്തിനും ഉപരി ദൈവത്തിനും നന്ദി. ഒരു കാര്യം ഉറപ്പായി ഇന്ത്യയില്‍ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബി.ജെ.പി വളരുന്നു.
ബി.ജെ.പിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. ഇനി വരും ദിനങ്ങളില്‍ കാണാന്‍ പോകുന്നത് എന്‍.ഡി.എ, എല്‍.ഡി.എഫ് + യു.ഡി.എഫ് മത്സരമായിരിക്കും. ഇന്ന് ജയിച്ചവരും, തോറ്റവരും നാടിന്റെയും, നാട്ടുകാരുടേയും നന്മക്കായി അതിശക്തമായി പ്രവര്‍ത്തിക്കുക, പ്രായത്‌നിക്കുക. നമ്മുടെ സഹോദരി ശ്രീമതി സ്മൃതി ഇറാനി നമുക്കൊരു പാഠമാണ്.
ദശകങ്ങളായി ഒരു കുടുമ്പത്തിന്റെ കോട്ടയായിരുന്ന അമേട്ടിയില്‍ നിന്നും യുവരാജാവിനെ വയനാട്ടിലേക്ക് കേട്ടുകെട്ടിച്ചതോര്‍ക്കുക.എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തുന്നാണ് പലതും തുടങ്ങുന്നത്. പാര്‍ലിമെന്റില്‍ 2 സീറ്റില്‍ നിന്നും 300 സീറ്റിലേക്ക് കുതിച്ച ബിജെപി, കേരളവും വരും വര്‍ഷങ്ങളില്‍ പിടിച്ചെടുക്കും. പൂര്‍ണ വിശ്വാസത്തോടെ മുന്നേറുക.. നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Actor Krishnakumar Comment About Kerala BJP and Kerala local body election results