തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ ബി.ജെ.പിക്ക് വോട്ട് ചോദിച്ച് നടനും ബി.ജെ.പി അനുഭാവിയുമായ കൃഷ്ണകുമാര്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി പ്രചാരണത്തിനിടെയായിരുന്നു അയ്യപ്പന്റെ പേരില്‍ കൃഷ്ണകുമാറിന്റെ വോട്ട് പിടുത്തം.
8ാം തിയതി രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് പ്രാര്‍ത്ഥിച്ച് നമ്മള്‍ ബൂത്തിലേക്ക് ചെല്ലണം. ബൂത്തിലെത്തി ബാലറ്റ് മെഷീന് മുന്നിലേക്ക് ചെന്ന് ശ്രീധര്‍മ്മ ശാസ്താവിനെ മനസില്‍ ധ്യാനിക്കുക. എന്നിട്ട് ഈ അധോലോക അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലേക്ക് ആ താമരയങ്ങ് കുത്തിയിറക്കണം. എന്നിട്ട് വിജയശ്രീലാളിതനായി വീട്ടിലേക്ക് തിരിച്ചുപോവാം. നമ്മുടെ ജോലി അതാണ് എന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.
ബാക്കി അയ്യപ്പന്‍ നോക്കിക്കോളുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി ഇത്തവണ 51-ലധികം സീറ്റുകള്‍ നേടുമെന്നും കൃഷ്ണകുമാര്‍ അവകാശപ്പെട്ടു.
നേരിട്ട് ഇറങ്ങാന്‍ സമയമായെന്ന് തോന്നിയതുകൊണ്ടാണ് താനും രംഗത്തു ഇറങ്ങിയതെന്നും ട്രോളുകളും പരിഹാസവും കാര്യമാക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം ആദ്യഘട്ടത്തിലുള്ള തദ്ദേശതെരഞ്ഞടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകലിലാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ച ഇവിടെ വോട്ടെടുപ്പ് നടക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക