| Sunday, 12th May 2024, 8:03 am

29 വർഷങ്ങൾക്ക് മുമ്പ് ഞാനും സുജാതയും ചേർന്ന് പാടിയ ആ ഗാനം ലിയോയിൽ കേട്ടപ്പോൾ അത്ഭുതപ്പെട്ടു: കൃഷ്ണ ചന്ദ്രൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ്‌ ദളപതി വിജയ് ചിത്രമാണ് ലിയോ. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിൽ ( എൽ.സി. യു) ഉൾപ്പെടുന്ന ഒരു ചിത്രമായിരുന്നു ലിയോ. കേരളത്തിലും ഗംഭീര വരവേൽപ്പ് ചിത്രത്തിന് ലഭിച്ചിരുന്നു.

ചിത്രം റിലീസ് ആയതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിലും സോഷ്യൽ മീഡിയകളിലുമെല്ലാം വലിയ ശ്രദ്ധ നേടിയ പഴയ പാട്ടായിരുന്നു ‘ താമര പൂവുക്കും’ എന്ന ഗാനം. ചിത്രത്തിലെ ഒരു പ്രധാന ഫൈറ്റ് സീനിലാണ് ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്.

വിദ്യാസാഗർ ഒരുക്കിയ ഈ ഗാനം താനും ഗായിക സുജാതയും ചേർന്ന് 29 വർഷം മുമ്പ് പാടിയതാണെന്നും ലിയോയിൽ ഈ ഗാനം വീണ്ടും കേട്ടപ്പോൾ അത്ഭുതപ്പെട്ടെന്നും നടനും ഗായകനുമായ കൃഷ്ണ ചന്ദ്രൻ പറയുന്നു.


തന്റെ മകളാണ് പാട്ട് വീണ്ടും അയച്ച് തന്നതെന്നും വിദ്യാസാഗർ ഒരുക്കിയ ഈ ഗാനം അന്നത്തെ ഹിറ്റ്‌ പാട്ടണെന്നും കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘എന്റെ മോൾ എനിക്കൊരു പാട്ട് അയച്ചുതന്നു. എന്നിട്ട് എന്നോട് പറഞ്ഞു, ഇത് തമിഴിലെ ദളപതി വിജയുടെ പടത്തിലെ പാട്ടാണെന്ന് പറഞ്ഞു. നോക്കുമ്പോൾ അത് ഞാൻ പാടിയ പാട്ടാണ്. ഞാൻ അത്ഭുതപ്പെട്ടു. അതെങ്ങനെയെന്ന് വിചാരിച്ചു.

ഞാൻ നോക്കുമ്പോൾ ലിയോ എന്ന പടത്തിലെ പാട്ടാണ്. ലിയോ എന്നൊരു സിനിമ ഇറങ്ങിയില്ലേ ഈയടുത്ത്. 29 കൊല്ലം മുമ്പ് സുജാതയും ഞാനും വിദ്യാസാഗറിന് വേണ്ടി ഭാരതി രാജ സാറിന്റെ പടത്തിൽ ഒരു പാട്ട് പാടിയിരുന്നു.

അതാണ് ‘താമര പൂവുക്കും തണ്ണിക്കും’ എന്ന ഗാനം. അന്നത്തെ ഹിറ്റ്‌ പാട്ടായിരുന്നു അത്. റേഡിയോലും ടി. വി സ്റ്റേഷനിലുമെല്ലാം അത് ഹിറ്റ്‌ ആയിരുന്നു. ഇത് വിജയിന്റെ പടത്തിൽ ഒരു സീനിൽ ഉപയോഗിച്ചുണ്ട്. ഒരു റെസ്റ്റോറന്റ് സീനിൽ മൊത്തം സ്റ്റണ്ട് ഷൂട്ട്‌ ചെയ്തിരിക്കുന്നത് ഈ പാട്ട് വെച്ചാണ്. ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപ്പോയി,’കൃഷ്ണ ചന്ദ്രൻ പറയുന്നു.

Content Highlight: Actor Krishnachandran Talk About Leo Movie Songs

We use cookies to give you the best possible experience. Learn more