മോഹന്‍ലാലും മമ്മൂട്ടിയും ഒരുപാട് കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അവര്‍ സുരേഷ് ഗോപി ചെയ്യുന്ന പോലെയല്ലെന്ന് നടന്‍ കൊല്ലം തുളസി. സുരേഷ് ഗോപി താന്‍ ചെയ്യുന്ന കാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ അറിയണമെന്ന് ആഗ്രഹമുള്ള വ്യക്തിയാണെന്നാണ് തുളസി പറഞ്ഞത്. ചെയ്ത കാര്യങ്ങളെല്ലാം പത്ത് പേരെ അറിയിക്കാനായി സുരേഷ് ഗോപി ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”നമ്മുടെ മലയാള സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണല്ലോ ഏറ്റവും ഉയരത്തില്‍ നിക്കുന്നത്. അതായത് ഏറ്റവും ഉയര്‍ന്ന തുക വാങ്ങുന്നത്. അവര്‍ രണ്ടുപേരും ഒരുപാട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്.
ആ കാര്യം എനിക്ക് നേരിട്ട് അറിയാം. മമ്മൂട്ടി ഹാര്‍ട്ട് ഓപ്പറേഷനൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അത്തരത്തില്‍ സഹായിക്കാനായി ലക്ഷങ്ങള്‍ വാരി എറിയുന്ന ആളാണ് അദ്ദേഹം. മോഹന്‍ലാലും അതിനപ്പുറത്തേക്ക് ചെയ്യുന്നുണ്ടെന്നാണ് എന്റെ ഒരു ധാരണ.
കൊറോണക്കാലത്ത് ഞങ്ങള്‍ ആവശ്യക്കാര്‍ക്ക് കയ്യില്‍ നിന്ന് വരെ പൈസ എടുത്ത് സഹായിച്ചിട്ടുണ്ട്. എന്നാല്‍ സുരേഷ് ഗോപി ഇതില്‍ നിന്നൊക്കെ വ്യത്യസ്തനാണ്. സുരേഷ് ഗോപി തന്റെ വരവിന്റെ നല്ലൊരു ശതമാനവും ഇത്തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനായി ഉപയോഗിക്കുകയും ഒരാളുടെ ഇല്ലായ്മയറിഞ്ഞാല്‍ അവിടെ ചെന്ന് സഹായിക്കാന്‍ മനസുള്ള വ്യക്തിയുമാണ്.
പക്ഷെ അദ്ദേഹം ചെയ്യുന്നതില്‍ എനിക്ക് തോന്നിയിട്ടുള്ള ഒരു കുഴപ്പം, താന്‍ ചെയ്യുന്നത് പത്തു പേര് അറിയണമെന്ന ചിന്ത അദ്ദേഹത്തിനുണ്ട്. എന്നാല്‍ അത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് എല്ലാവരും അറിഞ്ഞ് പലര്‍ക്കും മാതൃകയാക്കാന്‍ കഴിയുന്ന രീതിയില്‍ കൊടുക്കുന്നത് നല്ലതാണ്.
പബ്ലിസിറ്റിക്ക് വേണ്ടിയാണ് അദ്ദേഹം അങ്ങനെ കാണിക്കുന്നതെന്ന് ചില കുബുദ്ധികള്‍ പറയുമെങ്കിലും ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിയണം എന്നാലെ അവര്‍ക്ക് ഒരു പ്രചോദനം കിട്ടുകയുള്ളു. എനിക്കും സുരേഷ് ഗോപിയെപ്പോലെ മറ്റുള്ളവരെ സഹായിക്കണമെന്ന് തോന്നുകയുള്ളു.
മറ്റുള്ളവരെ അപേക്ഷിച്ച് ഒരുപാട് കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. അദ്ദേഹം അതെല്ലാം ചെയ്യുന്നതിന്റെ കൂട്ടത്തില്‍ തന്നെ മറ്റുള്ളവരുടെ ശ്രദ്ധയിലും അത് എത്തിക്കുന്നുണ്ട്,” കൊല്ലം തുളസി പറഞ്ഞു.
CONTENT HIGHLIGHT: actor kollam thulasi about suresh gopi