| Monday, 12th June 2023, 10:18 pm

നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രതിനായക വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് നിര്‍മാതാവ് എന്‍.എം. ബാദുഷ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സി.ഐ.ഡി മൂസ, ഗാന്ധര്‍വ്വം, ദി കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദി ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

1992ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് കസാന്‍ ഖാന്‍ അഭിനയരംഗത്തേക്ക് വരുന്നത്. തമിഴിലും കന്നഡയിലുമായി അന്‍പതോളം സിനിമകളില്‍ കസാന്‍ ഖാന്‍ വേഷമിട്ടിട്ടുണ്ട്.

Content Highlight: Actor Kazan Khan passed away

We use cookies to give you the best possible experience. Learn more