ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്, അദ്ദേഹത്തിന്റെ കഥാപാത്രം പ്രശംസ നേടും; സുല്‍ത്താനെ കുറിച്ച് കാര്‍ത്തി
Malayalam Cinema
ലാല്‍ സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്, അദ്ദേഹത്തിന്റെ കഥാപാത്രം പ്രശംസ നേടും; സുല്‍ത്താനെ കുറിച്ച് കാര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st April 2021, 10:22 am

കാര്‍ത്തി നായകനായ സുല്‍ത്താന്‍ വെള്ളിയാഴ്ച ലോകമെമ്പാടും റീലീസ് ചെയ്യുകയാണ്. ചിത്രത്തില്‍ കാര്‍ത്തിക്കൊപ്പം ഒരു മുഴുനീളം വേഷം അവതരിപ്പിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ ലാലാണ്.

സുല്‍ത്താനില്‍ തുടക്കം മുതല്‍ ഒടുക്കം വരെ ലാല്‍ സാര്‍ തന്നോടൊപ്പമുണ്ടെന്നും തന്റെ നായക കഥാപാത്രത്തിന്റെ ഓരോ വികാരങ്ങളിലും ഒപ്പം നിന്ന് പങ്കാളിയാവുന്ന മുഴുനീള കഥാപാത്രമാണ് അദ്ദേഹത്തിന്റെതെന്നും കാര്‍ത്തി പറയുന്നു.

അനുഭവ സമ്പന്നനായ അദ്ദേഹത്തോടൊപ്പം അഭിനയിച്ചതില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. സുല്‍ത്താനില്‍ ലാല്‍ എന്ന നടനും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രവും ചിത്രത്തിന് മുതല്‍ കൂട്ടാണ്. തീര്‍ച്ചയായും ലാല്‍ സാറിന്റെ കഥാപാത്രം ഏറെ പ്രശംസനേടും, കാര്‍ത്തി പറഞ്ഞു.

വൈകാരികത നിറഞ്ഞ അഭിനയ മുഹൂര്‍ത്തങ്ങളിലാകട്ടെ, സ്റ്റണ്ട്- നൃത്ത രംഗങ്ങളിലാകട്ടെ എല്ലായ്‌പ്പോഴും ലാല്‍ സാര്‍ സിക്‌സര്‍ അടിച്ചു. ലാല്‍ സാറാണ് സുല്‍ത്താനിലെ താരം. മാത്രവുമല്ല വ്യക്തിപരമായി അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും കഴിഞ്ഞു.

കട്ടപ്പാ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കുക. ചെറുപ്പം മുതലേ സ്റ്റേജില്‍ പെര്‍ഫോം ചെയ്തും, സംവിധായകനായും പ്രതിഭ തെളിയിച്ച അനുഭവങ്ങള്‍ തന്നോട് പങ്കു വെച്ചപ്പോള്‍ ലാല്‍ സാറിലെ കലാകാരനില്‍ തനിക്ക് വിസ്മയം തോന്നിയെന്നും കാര്‍ത്തി പറയുന്നു.

‘റെമോ ‘ ഫെയിം ഭാഗ്യരാജ് കണ്ണനാണ് സുല്‍ത്താന്‍ സംവിധാനം ചെയ്തത്. ഡ്രീം വാരിയര്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor karti About Lal