|

പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രം വളരെ ചെറുതാണ്, ജയറാമേട്ടന്‍ എപ്പോഴും കാല് മടക്കി നടക്കണമായിരുന്നു; ജയറാമിനെക്കുറിച്ച് കാര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയതാരമായ ജയറാമിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് നടന്‍ കാര്‍ത്തി. ഇരുവരും ഒന്നിച്ച് അഭിനയിച്ച പൊന്നിയിന്‍ സെല്‍വനില്‍ രണ്ടുപേരും തമ്മിലാണ് കൂടുതല്‍ കോമ്പിനേഷന്‍ സീന്‍സുണ്ടായിരുന്നത്. കൂടാതെ സിനിമയുടെ ഓഡിയോ ലോഞ്ചിന് ജയറാം കാര്‍ത്തിയെ അനുകരിച്ചിരുന്നു. പുതിയ ചിത്രം സര്‍ദാറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍വെച്ച് നടന്ന പ്രസ് മീറ്റിലാണ് ജയറാമുമൊത്തുള്ള അനുഭവങ്ങള്‍ കാര്‍ത്തി പങ്കുവെച്ചത്.

”ജയറാമേട്ടന്റെ കൂടെ ഇരുന്നാലെ ഫണ്‍ ആണ്. ഷൂട്ടിങ് ഉള്ള ദിവസങ്ങളെല്ലാം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. മൂന്ന് കാറുണ്ടെങ്കിലും ഞാനും ജയറാമേട്ടനും ജയന്‍ രവിയും ഒന്നിച്ച് ഒരു കാറിലാണ് പോകുക. അസിസ്റ്റന്‍സാണ് ഞങ്ങളുടെ കാറില്‍ വരുക.

ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചതെയുള്ളു ഇവിടെ കൊച്ചിയിലുണ്ടെന്ന് പറയാനായി. സാറുടെ അനുഭവങ്ങളെല്ലാം ഭയങ്കരമാണ്. എനിക്കും അദ്ദേഹത്തിനുമാണ് അധികവും ഒരുമിച്ചു സീന്‍സുണ്ടാകുക. ഒരു ഷോട്ടിന് മുമ്പേ ഇരുപത് തവണ അതിനായി അദ്ദേഹം റിഹേഴ്‌സല്‍ ചെയ്യും. എന്നെ സംബന്ധിച്ച് അത് പുതിയ കാര്യമാണ്.തമിഴ് പറയുന്നതും സിനിമയിലെ നമ്പി എന്ന കഥാപാത്രമായി അദ്ദേഹം ട്രോന്‍സ്ഫര്‍മേഷന്‍ നടത്തുന്നതെല്ലാം അതിയശയമാണ്. അത്രയ്ക്കും പെര്‍ഫക്ടാണ് അദ്ദേഹം.

പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രം വളരെ ചെറുതാണ്. സാറിന് എന്റെ ഹൈറ്റുണ്ട്. എപ്പോഴും കാല് മടക്കി നടക്കണമായിരുന്നു. ഞാന്‍ മുന്നില്‍ നടക്കുമ്പോള്‍ പിറകില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹം വരണമായിരുന്നു. കാര്‍ത്തി മെല്ലെ പോകു എന്നും പറഞ്ഞ് കൂടെ വരുമായിരുന്നു ചേട്ടന്‍.

ആക്ഷനും കോമഡിയും എല്ലാം ആപ്റ്റ് ആകുന്ന വ്യക്തിയാണ്. ആര്‍ട്ടിനോട് അത്രയും ഡെഡിക്കേഷനുണ്ട് ജയറാം ഏട്ടന്. ദൈവത്തെ പോലെയാണ് സിനിമയെ അദ്ദേഹം കാണുന്നത്. ഭയങ്കര നിഷ്‌കളങ്കനായ മനുഷ്യനാണ്. എപ്പോഴും ചിരിപ്പിച്ചുകൊണ്ടേ ഇരിക്കും. പക്ഷേ സ്റ്റേജിലും അതുകാണിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല,” കാര്‍ത്തി പറഞ്ഞു.

അതേസമയം സര്‍ദാറില്‍ ഇരട്ട വേഷത്തിലാണ് കാര്‍ത്തി എത്തുന്നത്. പി.എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്ന, മലയാളി താരം രജിഷ വിജയന്‍ എന്നിവരാണ് നായികമാര്‍. രജിഷ വിജയന്‍ ചിത്രത്തില്‍ വ്യത്യസ്തമായ കഥാപാത്രമായാണ് എത്തുന്നത്.

കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകര്‍, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റര്‍ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേല്‍, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവന്‍, മുരളി ശര്‍മ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

CONTENT HIGHLIGHT: Actor karthi about jayaram

Latest Stories

Video Stories