മുംബൈ: എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നടി കങ്കണ റണൗത്തിന് മുംബൈ കോടതി ജാമ്യം അനുവദിച്ചു.
തനിക്കെതിരായ വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കങ്കണ കോടതിയില്‍ ഹാജരായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒരു വാര്‍ത്താ ചാനലിന് കങ്കണ നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് ക്രിമിനല്‍ മാനനഷ്ടം ആരോപിച്ച് കങ്കണയ്‌ക്കെതിരെ അക്തര്‍ പരാതി നല്‍കിയത്. 2016 ല്‍ ജാവേദ്
അക്തറുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും കങ്കണ സംസാരിച്ചിരുന്നു.
ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതി സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്ന നടി കങ്കണയ്‌ക്കെതിരെ മുംബൈയിലെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് ഫെബ്രുവരി ഒന്നിന് അന്ധേരി മെട്രോപോളിറ്റണ്‍ മജിസ്ട്രേറ്റ് കോടതി കങ്കണയ്ക്ക് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ കങ്കണ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് മജിസ്ട്രേറ്റ് ആര്‍. ആര്‍. ഖാന്‍ അവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.
നടിക്ക് സമന്‍സയച്ച നടപടി ചട്ടപ്രകാരമല്ലെന്ന് അവരുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖി വാദിച്ചു. മജിസ്ട്രേറ്റ് കോടതിയുടെ നടപടിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ കങ്കണയ്ക്കെതിരെ ജാമ്യം ലഭിക്കാത്ത അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് ജാവേദ് അക്തറുടെ അഭിഭാഷക വൃന്ദ ഗ്രോവര്‍ ആവശ്യപ്പെട്ടത്. നടിയുടെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്നാണ് കോടതി ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചത്.
ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി കങ്കണ റണാവത്ത് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് ജാവേദ് അക്തറുടെ പരാതി.
നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെയായിരുന്നു ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ കങ്കണ ആരോപണങ്ങള്‍ ഉന്നയിച്ചത്. അതിനിടെയായിരുന്നു ജാവേദിന്റെ പേരും പരാമര്‍ശിച്ചതും ഹൃത്വിക് റോഷനുമായുള്ള അടുപ്പത്തില്‍ നിന്നും പിന്‍വാങ്ങാനായി ജാവേദ് അടക്കമുള്ളവര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നായിരുന്നു കങ്കണ റണാവത്ത് ആരോപിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Actor Kangana Ranaut Gets Bail In Javed Akhtar Defamation Case