കണ്ണാടിയില്‍ നോക്കിയാലും എന്നെക്കാള്‍ ഇളയതാണ് എന്നേ തോന്നുള്ളു; എഴുപത് വയസായെന്ന് ആദ്യം വിശ്വസിച്ചില്ല; മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി കമല്‍ഹാസന്‍
Entertainment news
കണ്ണാടിയില്‍ നോക്കിയാലും എന്നെക്കാള്‍ ഇളയതാണ് എന്നേ തോന്നുള്ളു; എഴുപത് വയസായെന്ന് ആദ്യം വിശ്വസിച്ചില്ല; മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി കമല്‍ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th September 2021, 11:06 pm

ചെന്നൈ: എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകളുമായി ഉലകനായകന്‍ കമല്‍ഹാസന്‍. മലയാളത്തിലുള്ള ആശംസ വീഡിയോ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് താരം പങ്കുവെച്ചത്.

മമ്മൂട്ടിയ്ക്ക് 70 വയസായി എന്ന് പറയുമ്പോള്‍ താന്‍ വിശ്വസിച്ചിരുന്നില്ലെന്നും തന്നെക്കാള്‍ പ്രായം കുറവോ തന്റെ അതേപ്രായമോ ഉള്ള ആളാണ് മമ്മൂട്ടി എന്നാണ് കരുതിയെന്നുമാണ് കമല്‍ പറയുന്നത്.

‘മമ്മൂട്ടി സാറിന് 70 വയസായി എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല. എന്റെ പ്രായമുള്ള ആളാണ്, അല്ലെങ്കില്‍ എന്നേക്കാള്‍ പ്രായം കുറവുള്ള ആളാണ് എന്നാണ് കരുതിയത്. ക്ഷമിക്കണം. വയസ് കൂടിയാലും ഞാന്‍ വന്നതിന് ശേഷമാണ് അദ്ദേഹം വന്നത്. അതുകൊണ്ട് എന്റെ ജൂനിയര്‍ എന്നു പറയാം. അതുമാത്രമല്ല. കണ്ണാടിയില്‍ നോക്കിയാലും എന്നെക്കാള്‍ ഇളയതാണ് എന്നേ തോന്നുള്ളൂ. എനിക്കും ജനങ്ങള്‍ക്കും. ഈ ഊര്‍ജവും ചെറുപ്പവും എന്ന് കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെ. എല്ലാ ആശംസകളും മുതിര്‍ന്ന പൗരന് നേരുന്നു. എന്ന് മറ്റൊരു മുതിര്‍ന്ന പൗരന്‍.’ – എന്നായിരുന്നു കമല്‍ വീഡിയോയില്‍ പറഞ്ഞത്.

നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. താരത്തിന് ആശംസകളുമായി മോഹന്‍ലാലും എത്തിയിരുന്നു. വിവിധ മാധ്യമങ്ങളില്‍ മോഹന്‍ലാല്‍ മമ്മൂട്ടിയെ കുറിച്ചുള്ള ഓര്‍മ്മകുറിപ്പും എഴുതിയിരുന്നു.

മമ്മൂട്ടി തനിക്ക് ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ തന്നെ സിനിമകള്‍ ചെയ്യാനായതും ഒരുമിച്ചഭനിയക്കാനായതും മഹാഭാഗ്യമായാണ് കരുതുന്നതെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Actor Kamal Haasan wishes Mammootty a happy 70th birthday