ചെന്നൈ: നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് നടന്‍ കമല്‍ഹാസന്‍. 73ാം വയസ്സില്‍ അഭിനയരംഗത്തെത്തിയ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി 18 വര്‍ഷമായി മലയാളികളെ ചിരിപ്പിച്ചെന്ന് കമലഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.
അദ്ദേഹം വളരെ വേഗം ഹാസ്യാഭിനയത്തില്‍ തനത് മുദ്ര പതിപ്പിച്ചു. അതിലൂടെ മലയാളികളുടെ ഓര്‍മയില്‍ വര്‍ഷങ്ങളോളം അദ്ദേഹമുണ്ടാകുമെന്നും കമല്‍ഹാസന്‍ അനുശോചിച്ചു.
കമല്‍ഹാസനും ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും നേരത്തെ പമ്മല്‍ കെ സംബന്ധം എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതിന് പുറമെ തമിഴില്‍ ചന്ദ്രമുഖിയില്‍ രജനികാന്തിനൊപ്പവും കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ സിനിമയില്‍ മമ്മൂട്ടിക്കൊപ്പവും അഭിനയിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു.
ഒരാള്‍ മാത്രം, കളിയാട്ടം, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ്, അങ്ങനെ ഒരു അവധിക്കാലത്ത്, കൈക്കുടന്ന നിലാവ്, നോട്ട്ബുക്ക്, രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, ലൗഡ് സ്പീക്കര്‍, പോക്കിരി രാജ, മായാമോഹിനി തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ടോടെപയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ അന്ത്യം.
98 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നെഗറ്റീവാകുകയായിരുന്നു. ന്യൂമോണിയയെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് അദ്ദേഹം കൊവിഡ് പൊസിറ്റീവായതായി അറിഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക