Advertisement
Film News
 ഹോട്ടല്‍ ബില്‍ നല്‍കിയില്ല; കാളിദാസ് ജയറാമിനെ തടഞ്ഞുവെച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 18, 04:20 pm
Thursday, 18th November 2021, 9:50 pm

ഇടുക്കി: നടന്‍ കാളിദാസ് ജയറാമിനെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവെച്ചു. ബില്‍ തുക നല്‍കാത്തതിനാലാണ് താരത്തെ ഹോട്ടലില്‍ തടഞ്ഞു വെച്ചത്.

തമിഴ് വെബ് സീരീസിന്റെ ചിത്രീകരണത്തിനായിരുന്നു താരം മൂന്നാറിലെത്തിയത്. ഷൂട്ടിംഗിനും മറ്റ് ആവശ്യങ്ങള്‍ക്കുമായാണ് മൂന്നാറിലെ ഹോട്ടലില്‍ മുറിയെടുത്തിരുന്നത്.

മുറി വാടകയും റസ്‌റ്റോറന്റ് ബില്ലും നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു താരത്തിനെ തടഞ്ഞു വെച്ചത്.

നിര്‍മാണ കമ്പനി പണം നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ഹോട്ടല്‍ ജീവനക്കാര്‍ താരത്തെ തടഞ്ഞത്.

പൊലീസെത്തി ചര്‍ച്ച നടത്തിയതിന് ശേഷമാണ് വെബ് സീരീസിന്റെ നിര്‍മാണ കമ്പനി പണമടയ്ക്കാന്‍ തയ്യാറായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Kalidas Jayaram was detained at a hotel in Munnar.