ചെന്നൈ: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കാളിദാസ് ജയറാം ആദ്യമായി നായകനായ ചിത്രം റീലീസിന്. ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത ‘ഒരു പക്കാ കഥൈ’ ആണ് ഒടുവില്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നത്.
വിജയ് സേതുപതിയെ നായകനാക്കി ഒരുങ്ങിയ നടുവിലെ കൊഞ്ചം പക്കത്ത കാണാം, സീതാകാത്തി എന്നീ സിനിമകളുടെ സംവിധായകനാണ് ബാലാജി തരണീധരന്‍.
സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടുത്തങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് ഒടുവില്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം റീലീസിന് തീരുമാനിക്കുകയായിരുന്നു.
ചിത്രത്തിലെ ഒരു രംഗത്തില്‍ ‘ലൈംഗികബന്ധം’ എന്ന വാക്ക് ഉപയോഗിച്ചതിനെ തുടര്‍ന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്.
തമിഴ്നാട് റീജനല്‍ സെന്‍സര്‍ ബോര്‍ഡ് ആയിരുന്നു അനുമതി നിഷേധിച്ചത്. പിന്നീട് കാളിദാസ് നായകനായി കമല്‍ഹാസനൊപ്പം അഭിനയിച്ച രണ്ടാംചിത്രം ‘മീന്‍കുഴമ്പും മണ്‍പാനയും’ അരങ്ങേറ്റ ചിത്രമായി 2016 നവംബറില്‍ റിലീസ് ചെയ്യുകയായിരുന്നു.
സീ ഫൈവില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 25 മുതലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മേഘാ ആകാശ് ആണ് കാളിദാസിന്റെ നായിക.
നേരത്തെ പുത്തംപുതുകാലൈ എന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രത്തില്‍ കാളിദാസിന്റെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പാവ കഥൈകള്‍ എന്ന ആന്തോളജിയില്‍ സുധാ കൊങ്ങര തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മികച്ച റോളിലാണ് കാളിദാസ് എത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് ഒരു പക്കാ കഥൈ ഒ.ടി.ടി റിലീസായി പുറത്തിറക്കാന്‍ തീരുമാനിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക