അവധിക്കാലം ആഘോഷിക്കാനായി മാലിദ്വീപില്‍ എത്തുന്ന താരങ്ങളുടെ ചിത്രങ്ങളും ഫോട്ടോകളും സോഷ്യല്‍മീഡിയ ആഘോഷമാക്കുന്ന ഒരുകാലമുണ്ടായിരുന്നു. എന്നാല്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമ്പോഴും മാലിദ്വീപില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്തി അവധി ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കേണ്ട സമയത്ത് ഇത്തരം യാത്രകള്‍ അനുചിതമല്ലെന്നും ഇത് നല്ല സന്ദേശമല്ല ആളുകള്‍ക്ക് നല്‍കുകയെന്നും വിമര്‍ശനമുയര്‍ന്നു.
മാലിദ്വീപില്‍ നിന്നുള്ള അവധിക്കാല യാത്രകളുടെ ഫോട്ടോകള്‍ ഏറ്റവും ഒടുവില്‍ പുറത്തുവിട്ടത് മലയാളത്തിന്റെ യുവതാരമായ കാളിദാസ് ജയറാമായിരുന്നു. എന്നാല്‍ ഇത്തരമൊരു യാത്രയ്ക്ക് തിരഞ്ഞെടുക്കേണ്ട സമയം ഇതായിരുന്നില്ലെന്നും കൊവിഡ് മഹാമാരിയ്ക്ക് മുന്‍പില്‍ ഒരു ജനത വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ ഇത്തരം ആഘോഷങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
ഈയൊരു സാഹചര്യത്തില്‍ തന്റെ യാത്രയെ കുറിച്ചും യാത്ര പുറപ്പെടേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരിക്കുകയാണ് കാളിദാസ് ജയറാം. തങ്ങള്‍ നേരത്തെ പ്ലാന്‍ചെയ്ത യാത്രയായിരുന്നു ഇതെന്നും ഇവിടേക്ക് പുറപ്പെടുമ്പോള്‍ കൊവിഡ് രൂക്ഷമായിരുന്നില്ലെന്നുമാണ് കാളിദാസ് പറയുന്നത്. താന്‍ ഇവിടെ സുരക്ഷിതനാണെന്നും തന്റെ മനസില്‍ ഇപ്പോഴും നാട്ടിലുള്ള തന്റെ സഹോദരങ്ങള്‍ തന്നെയാണെന്നും കാളിദാസ് പറയുന്നു.
സുരക്ഷിതമായി തുടരുക എന്നതിനാണ് ഈ നിമിഷത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്. ഇത് യഥാര്‍ത്ഥത്തില്‍ മാലിദ്വീപിലേക്ക് പോകാനുള്ള ഒരു സയമല്ല. ഈ അവധിക്കാല യാത്ര കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ആസൂത്രണം ചെയ്തതാണ്. ഞങ്ങള്‍ എല്ലാം ബുക്ക് ചെയ്യുമ്പോള്‍ സ്ഥിതി മോശമായിരുന്നില്ല. പല കാരണങ്ങളാല്‍ അവസാന നിമിഷം യാത്ര മാറ്റിവയ്ക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ യാത്ര പുറപ്പെടുകയായിരുന്നു.
മാലിദ്വീപിനെക്കുറിച്ച് വ്യത്യസ്തമായ വളരെയധികം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്.
ഏറ്റവും ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ജനവാസമുള്ള ദ്വീപുകള്‍, ദ്വീപ് റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല എന്നതാണ്. ദ്വീപ് റിസോര്‍ട്ടുകളില്‍ സാധാരണയായി ഇന്ത്യന്‍ വിനോദസഞ്ചാരികളെ അനുവദിക്കാറുണ്ട്. കാരണം അവര്‍ എല്ലായ്‌പ്പോഴും സുരക്ഷാ നടപടികള്‍ പാലിക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും ചെയ്യാറുണ്ട്.
എനിക്ക് ഇവിടെ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും എന്റെ കാര്യങ്ങള്‍ ചെയ്തുതരുകയും ചെയ്യുന്ന സണ്‍സിയ മിരുവേലി, പിക്കിഅവര്‍ട്രയില്‍ എന്നിവരോടുള്ള നന്ദി അറിയിക്കുകയാണ്. ഇന്ത്യ- മാലിദ്വീപ് വിമാനങ്ങള്‍ നിര്‍ത്തലാക്കാത്തതിനാല്‍ കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ഞാന്‍ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങും.
മുന്‍ പദ്ധതി പ്രകാരം എനിക്ക് യാത്ര ചെയ്യേണ്ടിവന്നെങ്കിലും, ഈ മഹാമാരിയെ അഭിമുഖീകരിക്കുന്ന എന്റെ സഹോദരങ്ങള്‍പ്പൊമാണ് എല്ലായ്‌പ്പോഴും എന്റെ മനസ്. എല്ലാവരും സുരക്ഷിതരായി ഇരിക്കണം, കാളിദാസ് ജയറാം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content highlight: Actor Kalidas jayaram About his Maldives trip