കൊച്ചി: പ്രേക്ഷകര്‍ ഏറെ ആവേശത്തേടെ കാത്തിരിക്കുന്ന സിനിമയാണ് ജാക്ക് ആന്‍ഡ് ജില്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരും കാളിദാസ് ജയറാമുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.
ഇപ്പോഴിതാ സന്തോഷ് ശിവനൊപ്പവും മഞ്ജുവാര്യര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് കാളിദാസ് ജയറാം. സന്തോഷ് ശിവനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് താന്‍ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നത് എന്നാണ് കാളിദാസ് പറഞ്ഞത്.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരം തന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. മഞ്ജു വാര്യരെ കുട്ടിക്കാലം മുതല്‍ അറിയാവുന്നതാണ് , പലപ്പേഴും പല ചടങ്ങുകളിലും ഷോകളിലും തമ്മില്‍ കാണാറുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം എളുപ്പമായിരുന്നു മഞ്ജു ചേച്ചിയുമായി വര്‍ക്ക് ചെയ്യാന്‍ എന്നാണ് മഞ്ജുവാര്യരെ കുറിച്ച് കാളി പറഞ്ഞത്.
സന്തോഷ് ശിവന്റെ വലിയ ഫാനാണ് താനെന്നും ദളപതിക്ക് വേണ്ടി അദ്ദേഹം ചെയ്ത ഓരോ ഷോട്ടും തന്റെ ഹൃദയത്തിലുണ്ടെന്നും കാളിദാസ് അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയിലെ സൂര്യസ്തമയ രംഗങ്ങളാണ് തനിക്ക് ദളപതിയില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ടുകള്‍. ഷോട്ടുകള്‍ക്കിടയില്‍ ഇടവേളകള്‍ എടുക്കാതെ സന്തോഷ് സാറിന്റെ അടുത്ത് ചെന്ന് ദളപതിയിലെ രംഗങ്ങളെ കുറിച്ച് ചോദിക്കുമായിരുന്നെന്നും കാളിദാസ് ജയറാം പറഞ്ഞു.
അദ്ദേഹത്തിന്റെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് താന്‍ കരുതുന്നതായും കാളിദാസ് പറഞ്ഞു.
ഒരിടവേളക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലണ്ടന്‍, ഹരിപ്പാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലെക്കേഷനുകള്‍.ദുബായ് ആസ്ഥാനമായി പ്രവൃത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ കൂടി സഹകരണത്തോടെയാണ് ജാക്ക് ആന്റ് ജില്‍ ഒരുങ്ങുന്നത്.
ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന സിനിമയുടെ അണിയറയില്‍ വിദേശത്ത് നിന്നുമുള്ള സാങ്കേതിക വിദഗ്ദര്‍ കൂടി അണിനിരക്കുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. 2013ല്‍ റിലീസ് ചെയ്ത ഇണം എന്ന ചിത്രമാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അവസാനത്തെ ചിത്രം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക