മോഹന്‍ലാലിനെ പ്രധാനകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ദൃശ്യം. ചിത്രത്തില്‍ സഹദേവന്‍ എന്ന കഥാപാത്രത്തെയായിരുന്നു കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ചത്.
ദൃശ്യത്തിലെ കഥാപാത്രം അഭിനയിക്കാന്‍ കഴിഞ്ഞത് എല്ലാ നടന്മാര്‍ക്കും കിട്ടാത്ത വലിയ ഭാഗ്യമാണെന്നും ദൃശ്യം പോലെയൊരു സിനിമ ഇനി എന്നാണ് സംഭവിക്കുകയെന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കുന്ന അത്ഭുതമാണ് ദൃശ്യമെന്നും ചിത്രത്തില്‍ എസ്തറിനെ അടിക്കുന്ന സീന്‍ ചെയ്യുമ്പോള്‍ വലിയ ടെന്‍ഷനായിരുന്നുവെന്നും കലാഭവന്‍ ഷാജോണ്‍ പറഞ്ഞു. സിനിമാവികടന് നല്‍കിയ അഭിമുഖത്തിലാണ് ഷാജോണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഒരു നടനെന്ന നിലയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച നിമിഷം ദൃശ്യത്തിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയപ്പോഴാണ്. ഞാന്‍ എന്തൊക്കെയോ ആലോചിച്ച് ടി.വി വെച്ചപ്പോഴാണ് ഇത് കാണുന്നത്. ദൃശ്യത്തിലെ അഭിനയത്തിന് സ്‌പെഷല്‍ മെന്‍ഷന്‍ അവാര്‍ഡ് കലാഭവന്‍ ഷാജോണിനെന്ന് ടി.വിയില്‍ കണ്ടു. അത് ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത മറക്കാന്‍ പറ്റാത്ത അനുഭവമാണ്.
ദൃശ്യത്തില്‍ ഞാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. ആ സിനിമയിലെ പോലെയുള്ള സീക്വന്‍സൊക്കെ അഭിനയിക്കാന്‍ കഴിയുകയെന്ന് പറയുന്നത് തന്നെ ഭയങ്കര ഭാഗ്യമാണ്. എല്ലാ നടന്മാര്‍ക്ക് കിട്ടുന്നതുമല്ല. ദൃശ്യം പോലെയൊരു സിനിമ ഇനി എന്നാണ് സംഭവിക്കുകയെന്ന് നമുക്ക് പറയാന്‍ പറ്റില്ല. അത് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കുന്ന അത്ഭുതമാണ്.
ആ ഒരു സിനിമയിലെ അത്രയും നല്ലൊരു കഥാപാത്രം ദൈവം നമുക്ക് തന്നു എന്ന് പറയുന്നത് തന്നെ വലിയ അനുഗ്രഹമാണ്. സഹദേവന്‍ എന്ന കഥപാത്രം ഞാന്‍ ചെയ്യണമെന്നില്ല. വേറെ ആര് ചെയ്താലും നന്നാകും.
അതില്‍ എസ്തറിനെ ഞാന്‍ അടിക്കുന്ന സീനില്‍ ഞാന്‍ മോളോട് പറയുന്നുണ്ട് കയ്യിന്റെ അടുത്തേക്ക് വരരുതെന്ന്. എന്റെ മകളുടെ പ്രായമാണ് അവള്‍ക്ക്. ആക്ഷന്‍ പറഞ്ഞ് കഴിഞ്ഞാല്‍ നമ്മള്‍ എന്താണ് ചെയ്യുകയെന്ന് പറയാന്‍ പറ്റില്ലല്ലോ. അവള്‍ അതിലും ഭയങ്കര മിടുക്കിയായിരുന്നു. കറക്ടായിട്ട് ആ സമയത്ത് റിയാക്ട് ചെയ്തു. അത് കഴിഞ്ഞിട്ട് ഞങ്ങള്‍ കെട്ടിപിടിച്ചു നിന്നു. കാരണം നമുക്ക് ഒരു മകളുള്ളത് കൊണ്ട് ഭയങ്കര ടെന്‍ഷനായിരുന്നു,” കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
content highlight: actor kalabhavan shajon about drishyam movie