ആവശ്യമില്ലാത്ത ഒരു പരിപാടിയിലോ, ഗോസിപ്പിലോ, എന്തിന് ആവശ്യമില്ലാത്ത കോസ്റ്റിയും ഇട്ടിട്ടുള്ള അനു സിത്താരയുടെ ഫോട്ടോ പോലും കണ്ടിട്ടില്ല: കലാഭവന്‍ ഷാജോണ്‍
തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് അനു സിത്താരയെന്ന് കലാഭവന്‍ ഷാജോണ്‍. ‘ആവശ്യമില്ലാത്ത’ പരിപാടികളിലോ, ഗോസിപ്പുകളിലോ, കോസ്റ്റിയൂമിലോ അനു സിത്താരയെ കണ്ടിട്ടില്ലെന്നും സിനിമയിലേക്ക് അനു സിത്താര കടന്നു വന്ന സമയത്തുള്ള അതേ ഇമേജാണ് അവര്‍ക്ക് ഇപ്പോഴുമുള്ളതെന്നും ഷാജോണ്‍ പറഞ്ഞു.
ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് ഷാജോണ്‍ അനു സിത്താരയെക്കുറിച്ച് പറഞ്ഞത്. ഇതിനുമുമ്പ് തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമയില്‍ വലിയ കോമ്പിനേഷന്‍ ഇല്ലെന്നും പുതിയ ചിത്രത്തില്‍ തന്റെ മകളായിട്ടാണ് താരം അഭിനയിക്കുന്നതെന്നും ഷാജോണ്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് അനു സിത്താര. രാമന്റെ ഏദന്‍ തോട്ടം മാത്രമല്ല, ഒരുപാട് സിനിമകളില്‍ കണ്ട് ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളാണ്. ഇതിന് മുമ്പ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമയില്‍ വലിയ കോമ്പിനേഷന്‍ ഒന്നുമില്ല. ഇതിലാണ് പിന്നെയും അടുത്ത് കാണാനും സംസാരിക്കാനും പറ്റിയത്. സന്തോഷത്തില്‍ എന്റെ മകളായിട്ടാണ് അഭിനയിക്കുന്നത്.
ഫാമിലിയാണ് അനുവിന് മെയിന്‍ ആയിട്ടുള്ളത്. ആവശ്യമില്ലാത്ത ഒരു പരിപാടിയിലും അനു സിത്താരയെ നമുക്ക് കാണാന്‍ പറ്റില്ല. അല്ലെങ്കില്‍ ആവശ്യമില്ലാത്ത ഒരു ഗോസിപ്പിലോ, ആവശ്യമില്ലാത്ത ഒരു കോസ്റ്റിയും ഇട്ടിട്ടുള്ള ഫോട്ടോ പോലും അനു സിത്താരയുടേത് കണ്ടിട്ടില്ല. അനു സിത്താര സിനിമയിലേക്ക് വന്നപ്പോഴുള്ള അതേ ഇമേജ് തന്നെയാണ് മലയാളികളുടെ മുമ്പില്‍ ഇപ്പോഴും ഉള്ളത്,” ഷാജോണ്‍ പറഞ്ഞു.
അനു സിത്താര, അമിത് ചക്കാലക്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സന്തോഷം. നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഒരു കുടുംബ ചിത്രമായിരിക്കും സന്തോഷം എന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന.
കുടുംബ ബന്ധങ്ങളുടെ ആഴം പറയുന്ന ചിത്രമായിരിക്കും സന്തോഷം എന്നാണ് അഭിനേതാക്കള്‍ പറയുന്നത്. ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, മല്ലിക സുകുമാരന്‍, ബേബി ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ്. ജയ്ഹരിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
content highlight: actor kalabavan shajon about anu sithara