| Friday, 25th June 2021, 12:01 pm

ക്യാപ്റ്റന്‍ അഭിനവ് ഏറെ അഭിമാനം തോന്നിയ കഥാപാത്രം; മിഷന്‍ സിയെക്കുറിച്ച് കൈലാഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തനിക്ക് ഏറെ അഭിമാനം തോന്നിയ കഥാപാത്രമാണ് മിഷന്‍ സി യിലേതെന്ന് നടന്‍ കൈലാഷ്. വെള്ളിനക്ഷത്രത്തിനോടാണ് താരത്തിന്റെ പ്രതികരണം.

‘വേറിട്ടതും വ്യത്യസ്തവുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ മിഷന്‍ സിയിലെ കഥാപാത്രം കൂടുതല്‍ ശ്രദ്ധേയമാണ്. അത് വലിയ ഉത്തരവാദിത്വമാണ്. എനിക്ക് അവസരങ്ങള്‍ തന്ന സംവിധായകരോടും എന്നും എനിക്ക് ആ സ്‌നേഹവും നന്ദിയുമുണ്ട്,’ കൈലാഷ് പറഞ്ഞു.

മിലിട്ടറി ഓഫീസറുടെ വേഷമാണ് കൈലാഷ് മിഷന്‍ സിയില്‍ ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ കൈലാഷിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുണ്ടായിരുന്നു.

റോഡ് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത്ത് ആണ് നായകന്‍. തീവ്രവാദികള്‍ തട്ടിയെടുത്ത ഒരു ടൂറിസ്റ്റ് ബസില്‍ ബന്ദികളാക്കപ്പെട്ട വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ പൊലീസ്, കമാന്‍ഡോ സംഘങ്ങള്‍ എത്തുന്നതോടെയാണ് ചിത്രം പുരോഗമിക്കുന്നത്.

മേജര്‍ രവി, ജയകൃഷ്ണന്‍, ബാലാജി ശര്‍മ്മ എന്നിവരെകൂടാതെ 35 ഓളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ പലരും ഇതില്‍ കഥാപാത്രങ്ങള്‍ ആകുന്നു എന്നതും പ്രത്യേകതയാണ്.

കൂടാതെ ഇതില്‍ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനായ സുനില്‍ ചെറുകടവാണ്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ഹണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

എം സ്‌ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം രാമക്കല്‍മേടിലും മൂന്നാറിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Kailash Mission C Film Character

Latest Stories

We use cookies to give you the best possible experience. Learn more