പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെചലച്ചിത്ര പുരസ്‌ക്കാരവിതരണ ചടങ്ങില്‍ നിന്ന് നടി നടന്മാര്‍ വിട്ടു നിന്നതിനെതിരെ വിമര്‍ശനമുയിച്ച മന്ത്രി എ.കെ ബാലന് അതേ വേദിയില്‍ മറുപടിയുമായി നടനും സംവിധായകനുമായ ജോയ് മാത്യു.
മികച്ച നടനുള്ള പുരസ്‌ക്കാരം വിനായകന് നല്‍കിയതിനാലാണ് ചില പ്രമുഖ നടിനടന്മാര്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ചൊവ്വാഴ്ച പാലക്കാട് ചിറ്റൂരില്‍ കൈരളി, ശ്രീ തീയറ്റര്‍ സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയായാരുന്നു മന്ത്രിയുടെ പ്രസ്താവന.
എന്നാല്‍ ചടങ്ങിന് വിളിക്കാത്തത് കൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും നടീനടന്മാര്‍ പങ്കെടുക്കാത്തതിനെ കുറിച്ച് നടന്മാരായ പാര്‍ട്ടി എം.പിയോടും എം.എല്‍.എയോടും ചോദിക്കണമെന്നും ജോയ് മാത്യു പറഞ്ഞു.
എന്നാല്‍ താന്‍ പറഞ്ഞത് ജോയ്മാത്യുവിനെ കുറിച്ച് അല്ലെന്നും അദ്ദേഹത്തെ ചടങ്ങിന് വിളിച്ചിരുന്നില്ല. വിളിച്ചിട്ടും വരാതിരുന്ന പ്രമുഖ താരങ്ങളെ കുറിച്ചാണ് പറഞ്ഞതെന്നും പിന്നീട് മന്ത്രി വിശദീകരിച്ചു.
നേരത്തെ മുന്‍നിര താരങ്ങള്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.
അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കേണ്ടത് അവാര്‍ഡ് ജേതാക്കള്‍ മാത്രമല്ല. അവാര്‍ഡ് ലഭിച്ചവരെ പ്രോത്സാഹിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. ക്ഷണിക്കാതെ തന്നെ ചലചിത്രലോകത്ത് നിന്ന് ഇത്തരം പരിപാടിയില്‍ സാന്നിധ്യമുമണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.