| Monday, 28th March 2022, 11:50 pm

'ശമ്പളം വാങ്ങി പണിമുടക്ക് ആഘോഷിക്കുന്ന ഏല്ലാവര്‍ക്കും പണിയെടുത്തു ജീവിക്കുന്നവരുടെ സല്യൂട്ട്': ജോയ് മാത്യൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തിങ്കള്‍- ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന ദേശീയ പണിമുടക്കില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യൂ. ‘ശമ്പളം വാങ്ങി പണിമുടക്ക് ആഘോഷിക്കുന്ന ഏല്ലാ ,,,,,,ര്‍ക്കും
പണിയെടുത്തു ജീവിക്കുന്നവരുടെ സല്യൂട്ട്,’ എന്നാണ് ജോയ് മാത്യൂ ഫേസ്ബുക്കില്‍ എഴുതിയത്.

അതേസമയം, സംസ്ഥാനത്തെ മുഴുവന്‍ കടകളും നാളെ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ തന്നെ നാളെ ജോലിക്കു പോകുമ്പോള്‍ വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം. അബ്ദുല്‍ സലാം, ജില്ലാ ജനറല്‍ സെക്രട്ടറി വി. സുനില്‍ കുമാര്‍, ട്രഷറര്‍ എ.വി.എം കബീര്‍ എന്നിവര്‍ വ്യക്തമാക്കി.

എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ അറിയിച്ചു. തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍, കുത്തക മുതലാളിമാരായ യൂസഫലിയുടെ ലുലുമാളും, അംബാനിയുടെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചുവെന്ന് അവര്‍ കുറ്റപ്പെടുത്തി.

CONTENT HIGHLIGHTS: Actor Joy Mathew reacts to the national strike on Monday and Tuesday

Latest Stories

We use cookies to give you the best possible experience. Learn more