Kerala News
റോഡ് തടഞ്ഞ് സിനിമാ ഷൂട്ടിംഗ് നടത്തുന്നത് ശരിയാണോ? ജോജുവിനോട് ബാബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 06, 10:46 am
Saturday, 6th November 2021, 4:16 pm

തിരുവനന്തപുരം: ജോജു ജോര്‍ജുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വഴിമുടക്കിയത് സി.പി.ഐ.എമ്മാണെന്ന് കെ. ബാബു എം.എല്‍.എ. ജോജു സദാചാര പൊലീസ് ചമയുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘മാസ്‌ക് ധരിക്കാതെയാണ് ജോജു അട്ടഹസിച്ചത്, എന്തുകൊണ്ട് ഇതിനെതിരെ പൊലീസ് കേസെടുത്തില്ല. സിനിമാ നടന്‍മാര്‍ക്ക് വേറെ നിയമം ഉണ്ടോ?’, ബാബു ചേദിച്ചു.

റോഡ് തടഞ്ഞ് ഗതാഗതം തടസപ്പെടുത്തി സിനിമാ ഷൂട്ടിംഗ് നടത്താറുണ്ടെന്നും അത് ശരിയാണോയെന്നും ബാബു ചോദിച്ചു.

‘ഞങ്ങള്‍ ജോജു ജോര്‍ജിനെ തടയാന്‍ വേണ്ടിയല്ല സമരം നടത്തിയത്. അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി ജോജുവാണ്,’ ബാബു പറഞ്ഞു.

തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. ദേശീയപാത ഉപരോധിച്ചതിലും കാറിന്റെ ചില്ല് തകര്‍ത്തതിലും ജോജുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം 

Content Highlight: Actor Joju George K Babu Congress