കൊല്ലം: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘ അമ്മ’ യ്ക്കതിരെ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. ജോജു ജോര്‍ജ് തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’ യിലെ ആരും പ്രതികരിച്ചില്ലെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.
‘അമ്മ’യുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ഗണേഷ് കുമാര്‍.
‘അമ്മ’യുടെ സമീപനം മാറ്റണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സംഘടനയുടെ മീറ്റിംഗില്‍ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടവേള ബാബുവാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി.
കോണ്‍ഗ്രസിനെതിരേയും ഗണേഷ് കുമാര്‍ വിമര്‍ശനമുന്നയിച്ചു. സ്ത്രീകള്‍ വഴി തന്നെ കുടുക്കാനും കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന് ജോജു സമരത്തെ ചോദ്യം ചെയ്തത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്ന് ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുതകര്‍ത്തിരുന്നു. ദേശീയപാത ഉപരോധിച്ചതിലും കാറിന്റെ ചില്ല് തകര്‍ത്തതിലും ജോജുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.
സംഭവത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു.