| Sunday, 10th November 2019, 5:10 pm

അടുത്ത ദേശീയ അവാര്‍ഡിന് നിങ്ങളും ഉണ്ടാകും; മൂത്തോന്‍ ടീമിന് അഭിനന്ദങ്ങളുമായി ജോജു ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന് നിറഞ്ഞ അഭിനന്ദനങ്ങളാണ് വരുന്നത്. സിനിമ കണ്ട പ്രേക്ഷകരും നിരൂപകരും ഒരേ പോലെ ചിത്രത്തിനെയും അഭിനേതാക്കളെയും പ്രശംസിക്കുകയാണ്.

ഇപ്പോളിതാ നടന്‍ ജോജു ജോര്‍ജുവും ചിത്രത്തിനും മൂത്തോന്‍ ടീമിനും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. മുത്തോന്‍ ടീം അടുത്ത നാഷണല്‍ അവാര്‍ഡിന് ഉണ്ടാവുമെന്നാണ് ജോജു പറയുന്നത്.

ഫേസ്ബുക്കില്‍ കൂടിയായിരുന്നു ജോജുവിന്റെ പ്രതികരണം.ഗീതു മോഹന്‍ദാസ്, നിന്നെ ഓര്‍ത്ത് ഞാന്‍ ഏറെ അഭിമാനം കൊള്ളുന്നു. അമ്പരപ്പിക്കുന്ന പ്രകടനം നിവിന്‍,റോഷന്‍,സഞ്ജന.അടുത്ത ദേശീയ അവാര്‍ഡിന് നിങ്ങളും കാണും, ജോജു ഫേസ്ബുക്കില്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത മൂത്തോന്‍ നവംബര്‍ നാലിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി യാത്ര തിരിക്കുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് പുറത്തുവന്ന വിവരം. ലക്ഷദ്വീപും ഫോര്‍ട്ട് കൊച്ചിയും മുംബൈയിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

അധോലോക നായകന്റെ വേഷപ്പകര്‍ച്ചയിലാണ് നിവിന്‍ എത്തിയിരിക്കുന്നത്. റോഷന്‍ മാത്യു, ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവരും ചിത്രത്തിലുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാജ് കാശ്യപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം രാജീവ് രവി.

DoolNews Video

We use cookies to give you the best possible experience. Learn more