കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ല എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്.
ജോജു മദ്യപിച്ച് ബഹളമുണ്ടാക്കി എന്ന് സമരക്കാര്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം മെഡിക്കല്‍ പരിശോധനക്ക് ഹാജരായത്. ഈ പരിശോധന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
തന്റെ പ്രതിഷേധം ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി ചെയ്ത പരിപാടിയല്ലെന്ന് ജോജു ജോര്‍ജു പറഞ്ഞു. സഹികെട്ടാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞു.
‘എന്റെ വണ്ടിയുടെ അപ്പുറത്ത് ഉണ്ടായിരുന്നത് കീമോയ്ക്ക് കൊണ്ടുപോകുന്ന കൊച്ചുകുട്ടിയായിരുന്നു. കേരളത്തില്‍ ഹൈക്കോടതി വിധി പ്രകാരം റോഡ് പൂര്‍ണമായും ഉപരോധിക്കാന്‍ പാടില്ല എന്നാണ് അങ്ങനെ ഒരു നിയമം നില്‍ക്കുന്ന നാടാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയോടോ, കേരളത്തില്‍ മൊത്തമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരോടോ അല്ല ഞാന്‍ പറഞ്ഞത്. ഇത് പോക്രിത്തരമാണെന്നാണ് പറഞ്ഞത്,’ ജോജു പറഞ്ഞു.
തന്റെ വണ്ടി തല്ലിപ്പൊളിച്ചെന്നും മൂന്ന് നാല് മെയ്ന്‍ നേതാക്കള്‍ തന്റെ അപ്പനേയും അമ്മയേയും പച്ചത്തെറി വിളിച്ചെന്നും അദ്ദേഹം പറഞ്ഞു.പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു.
മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Actor Jojo George’s medical report says he was not drunk