| Friday, 7th February 2014, 12:23 am

കാന്‍സറിനെ തോല്‍പ്പിച്ച് ജിഷ്ണുവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കാന്‍സര്‍ എന്ന അസുഖം സെലിബ്രറ്റികളെ പിടികൂടുന്നത് വലിയ വാര്‍ത്തകള്‍ ആകാറുണ്ട്. പലരും മറച്ചുവെക്കാന്‍ ശ്രമിക്കുമെങ്കിലും അത് എങ്ങനെയെങ്കിലും വാര്‍ത്തയാകുകയും ചെയ്യും.

എന്നാല്‍ കാന്‍സര്‍ രോഗം ബാധിച്ചെന്നും ചികിത്സ തുടരുകയാണെന്നുമൊക്കെ പരസ്യമായി മാധ്യമങ്ങളിലൂടെ പറയാന്‍ സിനിമാ താരങ്ങളായ മംമ്തയും ഇന്നസെന്റും എല്ലാം തയ്യാറായി.

എന്നാല്‍ പ്രശസ്ത നടന്‍ രാഘവന്റെ മകന്‍ ജിഷ്ണുവിന് കാന്‍സര്‍ വന്നത് ആരുമറിഞ്ഞില്ല. ആരും അറിയുമായിരുന്നുമില്ല.

ട്വിറ്ററിലൂടെ ജിഷ്ണു തന്നെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. കാന്‍സര്‍ എന്നത് വലിയ മഹാമാരിയായി കണ്ടിരുന്ന കാലഘട്ടത്തില്‍ നിന്നും ഇന്ന് നമ്മള്‍ ഏറെ ദൂരം പിന്നിട്ടു എന്ന് വേണം ഇതില്‍ നിന്നും കരുതാന്‍.

ദൈവാനുഗ്രഹത്താലും എല്ലാവരുടെയും പ്രാര്‍ത്ഥനയുടെയും ഫലമായി ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞെന്നും വീട്ടില്‍ തിരിച്ചെത്തിയെന്നും ജിഷ്ണു പോസ്റ്റില്‍ കുറിച്ചു.

ട്യൂമര്‍ മുഴുവനായി നീക്കം ചെയ്‌തെന്നും റേഡിയേഷന്‍ ഇനിയും ചെയ്യേണ്ടതുണ്ടെന്നും താരം പറയുന്നു.

പൂര്‍ണമായി സുഖംപ്രാപിക്കാന്‍ ഇനി ആറുമാസം വേണ്ടിവരുമെന്നും, തുടര്‍ന്നും എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും എന്നോടൊപ്പമുണ്ടാകണമെന്നും പറഞ്ഞാണ് ജിഷ്ണു, കുറിപ്പ് അവസാനിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more