സെപ്റ്റംബര്‍ 17ന് തമിഴില്‍ റിലീസ് ചെയ്ത ചിത്രമാണ് ഫ്രണ്ട്ഷിപ്പ്. മലയാളത്തില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ഫ്രണ്ട്ഷിപ്പ്.
ഹര്‍ഭജന്‍ സിംഗ്, അര്‍ജുന്‍ സര്‍ജ, ലോസ്‌ലിയ മാരിയണേശന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ മലയാളിയായ ജെന്‍സണ്‍ ആലപ്പാട്ടും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാള ചിത്രം ക്വീനില്‍ ‘മാടപ്രാവ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജെന്‍സണ്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
സിനിമയില്‍ ഹര്‍ഭജന്‍ സിംഗിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് ജെന്‍സണ്‍ ആലപ്പാട്ട്. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
താന്‍ നേരിട്ട് കാണുന്ന ആദ്യത്തെ അന്താരാഷ്ട്ര കായികതാരമാണ് ഹര്‍ഭജന്‍ സിംഗെന്നും അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ടിംഗ് വളരെ രസകരമായിരുന്നെന്നുമാണ് ജെന്‍സണ്‍ പറഞ്ഞത്. ഹര്‍ഭജനൊപ്പം അഭിനയിച്ച ആദ്യ സീനിനെക്കുറിച്ചും അഭിമുഖത്തില്‍ പറയുന്നു.
തന്നെ കണ്ട് അദ്ദേഹം കൈയടിക്കുന്ന ഒരു സീനായിരുന്നു ആദ്യം ഒരുമിച്ച് ചെയ്തതെന്നും എന്നാല്‍ അദ്ദേഹം കെട്ടിപ്പിടിച്ചപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നുമാണ് ജെന്‍സണ്‍ പറയുന്നത്.
”ഞാന്‍ ആദ്യമായി ഒരു ഇന്റര്‍നാഷണല്‍ പ്ലെയറെ നേരിട്ട് കാണുന്നത് ‘ഭാജി’യെയാണ് (ഞങ്ങള്‍ ഭാജി എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്).
ഞങ്ങള്‍ ഒരുമിച്ചുള്ള ആദ്യത്തെ സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഒരു ഹാപ്പി സീന്‍, അദ്ദേഹം എന്നെ കാണുമ്പോള്‍ കൈയടിക്കുന്ന ഒരു സീന്‍ ആയിരുന്നു. പക്ഷേ അദ്ദേഹം കൈയടിച്ച് നേരെ വന്ന് എന്നെ കെട്ടിപ്പിടിക്കുകയായിരുന്നു. ഞാന്‍ പെട്ടെന്ന് ഒരു നിമിഷത്തേക്ക് ഷോക്കായി പോയി,” ജെന്‍സണ്‍ പറഞ്ഞു.
നാല് ഷെഡ്യൂള്‍ ആയിട്ടായിരുന്നു സിനിമയുടെ ഷൂട്ടിങ്ങെന്നും ഓരോ ഷെഡ്യൂള്‍ കഴിയുമ്പോഴും ഹര്‍ഭജന്‍ കൂടുതല്‍ ഫ്രണ്ട്‌ലിയായി മാറിയെന്നും താരം പറഞ്ഞു.
ക്വീനിന് പുറമെ സകലകലാശാല, കുമ്പാരീസ് എന്നീ ചിത്രങ്ങളിലെല്ലാം ജെന്‍സണ്‍ അഭിനയിച്ചിട്ടുണ്ട്. ‘ലാല്‍ ജോസ്’, ആസിഫ് അലി-രജിഷ വിജയന്‍ കൂട്ടുകെട്ടിലുള്ള ‘എല്ലാം ശരിയാകും’, ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ, ‘ത തവളയുടെ ത’ എന്നിവയാണ് ജെന്‍സന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. ഒരു തമിഴ് സിനിമയും ഷൂട്ടിങ് പൂര്‍ത്തിയായിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Jenson Alappat shares shooting experiences with Harbajan Singh