| Tuesday, 21st February 2023, 7:22 pm

ഇവന്‍ ഒരു റൗണ്ട് ഓടുമെന്ന് മമ്മൂക്ക പറഞ്ഞു; ബേസിക്കലി പുള്ളിക്കതിന്റെ ആവശ്യമില്ല: ജീവന്‍ ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യമായി മമ്മൂട്ടിയെ കണ്ടപ്പോഴുള്ള അനുഭവം പറയുകയാണ് ജീവന്‍ ലാല്‍. സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് മമ്മൂക്കയെ കണ്ടതെന്നും അന്ന് സ്‌റ്റേജില്‍ വെച്ച് മമ്മൂട്ടിയോട് സംസാരിച്ചിരുന്നുവെന്നും ജീവന്‍ പറഞ്ഞു.

പ്രീസ്റ്റ് സിനിമയിലേക്ക് ഡയറക്ടര്‍ക്ക് തന്നെ പരിചയപ്പെടുത്തി കൊടുത്തത് മമ്മൂട്ടിയാണെന്നും ജീവന്‍ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീവന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സ്റ്റാന്‍ഡ് അപ്പിന്റെ ഓഡിയോ ലോഞ്ചിലാണ് ഞാന്‍ മമ്മൂക്കയെ ആദ്യമായിട്ട് കാണുന്നത്. അതിന് മുമ്പും മമ്മൂട്ടിയെ കണ്ടിട്ടുണ്ടെങ്കിലും ചെറിയൊരു മിന്നായം പോലെയെ കണ്ടിരുന്നുള്ളു. അന്ന് ഇവന്‍ ഒരു റൗണ്ട് ഓടുമെന്ന് മമ്മൂക്ക പറഞ്ഞിരുന്നു. അതിന് ശേഷം എനിക്ക് പ്രീസ്റ്റില്‍ കണ്‍ഫേര്‍മേഷന്‍ തരുന്നത് മമ്മൂക്കയാണ്.

ഇവന്‍ ഓക്കെയല്ലെയെന്ന് ഡയറക്ടറെ നിര്‍ത്തികൊണ്ട് ചോദിച്ചു. ബേസിക്കലി പുള്ളിക്കതിന്റെ ആവശ്യമില്ല. അദ്ദേഹം മെഗാസ്റ്റാറായിട്ടുള്ള കള്‍ട്ട് വ്യക്തിയാണ്. നമ്മളെ പോലുള്ളരാളെ പൊക്കിയെടുത്ത് കൊണ്ട് വരുകയെന്ന് പറയുമ്പോള്‍ നമുക്ക് അത് ഭയങ്കര കാര്യമാണ്.

സ്റ്റാന്‍ഡ് അപ്പിന്റെ ഓഡിയോ ലോഞ്ചിന് ഞാന്‍ ശരിക്കും മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചത്. ഞാനും മമ്മൂക്കയും ആന്റോ ചേട്ടനും മാത്രമാണ് മുണ്ടും ഷര്‍ട്ടും ധരിച്ചിട്ടുള്ളത്. ബാക്കി എല്ലാവരും പാന്റും ഷര്‍ട്ടും പോലെയുള്ള മറ്റ് വേഷവിധാനങ്ങളാണ്. അതിലെ എന്റെ ഡ്രസ് കണ്ടിട്ടാണ് എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത്,” ജീവന്‍ ലാല്‍ പറഞ്ഞു.

ആര്‍ 2 എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ രാധാകൃഷ്ണന്‍ കല്ലായിലും റുവിന്‍ വിശ്വവും ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരനാണ്. കലാലയ പ്രണയവും രാഷ്ട്രീയവും പ്രധാന പ്രമേയമായ ഈ ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രജിഷ വിജയനും, ശ്രീനാഥ് ഭാസിയും, വെങ്കിടേഷും, അനിഖ സുരേന്ദ്രനും മുഖ്യ വേഷത്തിലെത്തുന്ന സിനിമയാണ് ‘ലവ്ഫുള്ളി യുവര്‍സ് വേദ’. രഞ്ജിത് ശേഖര്‍, ചന്തുനാഥ്, ഷാജു ശ്രീധര്‍, ശരത് അപ്പാനി, നില്‍ജ .കെ. ബേബി, ശ്രുതി ജയന്‍, വിജയ കുമാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

content highlight: actor jeevan lal about mammootty

We use cookies to give you the best possible experience. Learn more