2020ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതില്‍ പ്രേക്ഷകര്‍ക്കും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് ജയസൂര്യ. ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പിലാണ് ജയസൂര്യ നന്ദി അറിയിക്കുന്നത്.
ഈ നേട്ടം താന്‍ ഒറ്റയ്ക്കല്ല സ്വന്തമാക്കിയെതെന്നും അവാര്‍ഡിനര്‍ഹനാക്കിയ സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ആത്മാര്‍ത്ഥമായ പരിശ്രമം കൊണ്ട് മാത്രം സംഭവിച്ചതാണെന്നും താരം പറയുന്നു.
‘ജീവിതത്തില്‍ ആരുമായും മത്സരിക്കരുത് എന്ന് കരുതി ജീവിക്കാനാണ് എനിക്കിഷ്ടം. മത്സരം എപ്പോഴും ഒന്നാമന്‍ ആകാന്‍ വേണ്ടി ആണ്. അത് അസൂയ, നിരാശ, വിദ്വേഷം എല്ലാം ഉണ്ടാക്കും, എല്ലാത്തിനുപരി അത് നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുത്തും.
ഹൃദയം അറിഞ്ഞ് സമര്‍പ്പിക്കുക എന്നതാണ് ഞാന്‍ പഠിച്ചു കൊണ്ടിരിക്കുന്ന പാഠം. അതാണ് ഞാന്‍ ഈ സിനിമകളില്‍ ചെയ്യാന്‍ ശ്രമിച്ചതും,’ ജയസൂര്യ കുറിപ്പില്‍ പറയുന്നു.
ആക്ടര്‍ എന്നത് ഒരു ഉപാധി മാത്രമാണെന്നും നമ്മുടെ ഹൃദയം മിടിക്കുന്നതിനും, ശ്വാസം നിലനിര്‍ത്തുന്നതിനുമൊക്കെ കാരണമായ അദൃശ്യമായ ഒരു ശക്തിയാണ് ഇതിനെല്ലാം കാരണമെന്നാണ് താന്‍ കരുതുന്നതെന്നും താരം പറയുന്നു.
പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷവാനാണെന്നും, നടനെന്ന നിലയില്‍ ഉത്തരവാദിത്തം വര്‍ധിച്ചെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
‘ഒരുപാട് പേര്‍ വിളിച്ചിരുന്നു. സിനിമാ സൗഹൃദങ്ങള്‍, പരിചയമുള്ള സുഹൃത്തുക്കള്‍, പരിചയമില്ലാത്ത സനേഹിതര്‍, നിങ്ങളുടെ സ്‌നേഹവും, പ്രാര്‍ത്ഥനകളും ആണ് ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം എന്ന തിരിച്ചറിവ് എന്നും ഉണ്ട്. ഈ സ്‌നേഹം എന്റെ സിനിമകളിലൂടെ ഞാന്‍ തിരിച്ചു തരും എന്നത് മാത്രമാണ് നിങ്ങള്‍ക്കെന്റെ ഗുരുദക്ഷിണ,’ ജയസൂര്യ കുറിക്കുന്നു.
വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ജയസൂര്യയെ തേടിയെത്തിയത്. മദ്യപാനാസക്തിയില്‍ ജീവിതം നശിക്കുകയും ശേഷം മദ്യപാനം നിര്‍ത്തി ജീവിതത്തില്‍ വിജയിക്കുകയും ചെയ്യുന്ന മുരളി എന്ന കഥാപാത്രത്തെയാണ് താരം സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
അന്ന ബെന്‍ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിലാണ് അന്നയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.
അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. സിനിമയിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്ക് പ്രത്യേക പുരസ്‌കാരമുണ്ട്. ഷഹബാസ് അമനാണ് മികച്ച ഗായകന്‍. നിത്യ മാമനാണ് മികച്ച ഗായിക.
ജയസൂര്യയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഒന്നും ഒറ്റയ്ക്ക് നേടാന്‍ കഴിയില്ല എന്ന് പൂര്‍ണമായി വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇന്ന് എന്നെ ബെസ്റ്റ്ആക്ടര്‍ അവാര്‍ഡിന് അര്‍ഹമാക്കിയ മൂന്ന് സിനിമകള്‍ അതിന്റെ എല്ലാ അണിയറ സുഹൃത്തുക്കളുടെയും ആത്മാര്‍ത്ഥമായ പരിശ്രമം കൊണ്ട് മാത്രം സംഭവിച്ചതാണ്. ഈ അവാര്‍ഡ് എന്റെ അല്ല, നിങ്ങളുടേതാണ്, അല്ല നമ്മുടേതാണ്..
ജീവിതത്തില്‍ ആരുമായും മത്സരിക്കരുത് എന്ന് കരുതി ജീവിക്കാനാണ് എനിക്കിഷ്ടം. മത്സരം എപ്പോഴും ഒന്നാമന്‍ ആകാന്‍ വേണ്ടി ആണ്. അത് അസൂയ, നിരാശ,വിദ്വേഷം എല്ലാം ഉണ്ടാക്കും, എല്ലാത്തിനുപരി അത് നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുത്തും. ഹൃദയം അറിഞ്ഞ് സമര്‍പ്പിക്കുക എന്നതാണ് ഞാന്‍ പഠിച്ചു കൊണ്ടിരിക്കുന്ന പാഠം.. അതാണ് ഞാന്‍ ഈ സിനിമകളില്‍ ചെയ്യാന്‍ ശ്രമിച്ചതും.
ആക്ടര്‍ ഒരു ഉപാധി മാത്രമാണ്, നമ്മുടെ ഹൃദയം മിടിക്കുന്നതിനും, ശ്വാസം നിലനിര്‍ത്തുന്നതിനുമൊക്കെ കാരണമായ അദൃശ്യമായ ഒരു ശക്തി ആണ് ഇതും ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും എന്നാണ് എന്റെ വിശ്വാസം. അവിടെ എനിക്ക് സ്ഥാനമില്ല. ആ ശക്തി ആരോട് മത്സരിക്കാനാണ്? എന്തിന് മത്സരിക്കാനാണ്?
തീര്‍ച്ചയായും ഈ അവാര്‍ഡ് എന്നെ സന്തോഷവാനും, കൂടുതല്‍ ഉത്തരവാദിത്തമുള്ളവനും ആക്കുന്നുണ്ട്. ഈ സന്തോഷത്തിലുപരി
ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്ന ബഹുമാനിക്കുന്ന പ്രതിഭാശാലികളായ കലാകാരന്‍മാര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം.
ഒരുപാട്‌പേര്‍ വിളിച്ചിരുന്നു സിനിമാ സൗഹൃദങ്ങള്‍, പരിചയമുള്ള സുഹൃത്തുക്കള്‍, പരിചയമില്ലാത്ത സനേഹിതര്‍, നിങ്ങളുടെ സ്‌നേഹവും, പ്രാര്‍ത്ഥനകളും ആണ് ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം എന്ന തിരിച്ചറിവ് എന്നും ഉണ്ട്. ഈ സ്‌നേഹം എന്റെ സിനിമകളിലൂടെ ഞാന്‍ തിരിച്ചു തരും. എന്നത് മാത്രമാണ് നിങ്ങള്‍ക്കെന്റെ ഗുരുദക്ഷിണ.
എല്ലാവര്‍ക്കും എന്റെ സ്‌നേഹവും നന്ദിയും. ഒപ്പം ദുഖത്തിലും സന്തോഷത്തിലും ഒരുപോലെ എനിക്ക് താങ്ങായ എന്റെ കുടുംബത്തിനും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Jayasurya thanks to everyone for his award